ജീവന്‍രക്ഷാ സന്ദേശവുമായി ആറുനീന്തി ആറുവയസുകാരന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





പയ്യന്നൂര്‍:ആയിരത്തി അഞ്ഞൂറോളം പേര്‍ ശരാശരി ഒരുവര്‍ഷം ജല അപകടങ്ങളില്‍ മരിക്കുന്ന കേരളത്തില്‍ ജലഅപകടങ്ങളില്‍നിന്നും ജീവന്‍ രക്ഷിക്കാനായി നീന്തല്‍ പഠിക്കണമെന്ന സന്ദേശമുയര്‍ത്തി ആറുവയസുകാരന്റെ നീന്തല്‍ പ്രകടനം. ആഴമുള്ള പെരുമ്പ പുഴ നാലുപ്രാവശ്യം കുറുകെ നീന്തിക്കടന്നാണ് ഏഴിമല നേവല്‍ ചില്‍ഡ്രന്‍ സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഡാരിയസ് പ്രഭു ബി എന്ന ആറുവയസുകാരന്‍ കാലികപ്രസക്തമായ ജീവന്‍രക്ഷാ സന്ദേശം നല്‍കിയത്.


കന്യാകുമാരി സ്വദേശിയും ഏഴിമല നാവിക അക്കാദമിയിലെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസറുമായ ലഫ്.കമാണ്ടര്‍ ബിനേഷ് പ്രഭു ബി-ചിത്ര ദമ്പതികളുടെ മകന്‍ ഡാരിയസാണ് ഇന്നു രാവിലെ പെരുമ്പപുഴ നാലുപ്രാവശ്യം നീന്തിക്കടന്നത്. ഡാരിയസിന്റെ രക്ഷിതാക്കളുടെ താല്‍പര്യപ്രകാരം നീന്തല്‍പരിശീലകന്‍ ചാള്‍സണ്‍ നല്‍കിവരുന്ന പരിശീലനത്തിന്റെ നാലാം ദിവസമാണ് കുട്ടി പെരുമ്പ പുഴ കുറുകെ നീന്താനുള്ള കഴിവു നേടിയത്.ഒപ്പം നീന്തിയ ചാള്‍സന്റെ സുരക്ഷിത വലയത്തില്‍ അനായാസമായാണ് ഡാരിയസ് പുഴ നീന്തിക്കടന്നത്. പുഴയിലും കായലിലും കടലിലും നീന്താനാകുമെന്ന കുട്ടിയുടെ ആത്മവിശ്വാസമാണ് രക്ഷിതാക്കളുടെ അനുമതിയോടെയുള്ള നീന്തല്‍ പ്രകടനത്തിന് വഴിവെച്ചത്.


നീന്തല്‍പഠിക്കൂ,ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന നീന്തല്‍ പ്രകടനത്തിനാണ് ഇതോടെ തുടക്കമായത്. നാളെ ഒരുകിലോ മീറ്ററോളം വിസ്തൃതിയുള്ള കവ്വായി കായല്‍ നീന്തിക്കടക്കുന്ന ഡാരിയസ് അടുത്ത ദിവസം പയ്യാമ്പലം കടലിലും നീന്തും. ജലാശയങ്ങളാല്‍ സമ്പന്നമായ നമ്മുടെ നാട്ടിലും ജല അപകടങ്ങള്‍ ഭീകരമായ വിധത്തില്‍ ഓരോ വര്‍ഷവും വര്‍ദ്ധിക്കുന്നതിന് കാരണം നീന്തല്‍ വശമില്ലാത്തതിനാലാണെന്നും ഈ ദുരന്തങ്ങളെ ഇല്ലാതാക്കാന്‍ നമ്മള്‍ ഒരു തയ്യാറെടുപ്പും നടത്തുന്നില്ല എന്നതാണ് വസ്തുതയെന്നും ചാള്‍സണ്‍ സ്വമ്മിങ്ങ് അക്കാദമിയുടെ അമരക്കാരനായ ചാള്‍സണ്‍ ഏഴിമല പറഞ്ഞു.


 റോഡപകടങ്ങളുടെ കാര്യത്തില്‍ സുരക്ഷക്ക് കമ്മിറ്റികള്‍ നിലവിലുള്ള കേരളത്തില്‍ മുങ്ങിമരണങ്ങളുടെ കാര്യത്തില്‍ ഒരു മുന്‍കരുതലുമില്ല.കോവിഡ് വ്യാപനത്തില്‍ രക്ഷിതാക്കളുടെ പൂര്‍ണമായ നിരീക്ഷണത്തിലായ കുട്ടികള്‍ സ്‌കൂളിലേക്ക് പോകാനൊരുങ്ങുകയാണ്.കൂടുതല്‍ ശ്രദ്ധ അവശ്യമായ സമയമാണിത്.വരുംതലമുറകളെയെങ്കിലും ജല അപകടങ്ങളില്‍നിന്ന് രക്ഷിക്കാനുള്ള ആഹ്വാനവും ബോധവല്‍ക്കരണവുമാണ് ഡാരിയസിന്റെ നീന്തല്‍ പ്രകടനത്തിലൂടെ സമൂഹത്തിന് നല്‍കുന്നതെന്നും ചാള്‍സണ്‍ പറഞ്ഞു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha