മുല്ലപ്പെരിയാറിൽ ഗേറ്റ് ഷെഡ്യൂൾ കാലഹരണപ്പെട്ടത് ചൂണ്ടിക്കാട്ടി കേരളം സുപ്രിംകോടതിയിൽ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 24 January 2021

മുല്ലപ്പെരിയാറിൽ ഗേറ്റ് ഷെഡ്യൂൾ കാലഹരണപ്പെട്ടത് ചൂണ്ടിക്കാട്ടി കേരളം സുപ്രിംകോടതിയിൽ
മുല്ലപ്പെരിയാറിൽ ഗേറ്റ് ഷെഡ്യൂൾ കാലഹരണപ്പെട്ടത് ചൂണ്ടിക്കാട്ടി കേരളം സുപ്രിം കോടതിയിൽ. കാലഹരണപ്പെട്ട ഈ ഒപ്പറേഷൻ ഷെഡ്യൂളിനെ ആണ് പ്രപർത്തനത്തിനായി തമിഴ്‌നാട് ആശ്രയിക്കുന്നതെന്നും കേരളം സത്യവാങ് മൂലത്തിൽ വ്യക്തമാക്കി. അണക്കെട്ടിന്റെ റൂൾ കെർവ്വ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ എന്നിവ തയാറാക്കി നടപ്പിലാക്കുന്നതിൽ വലിയ താമസം ഉണ്ടാകുന്നത് അപകടസാധ്യത വർധിപ്പിയ്ക്കുന്നു എന്നും കേരളം സുപ്രിംകോടതിയെ അറിയിച്ചു.

മുല്ലപെരിയാർ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതായി ഭരണഘടനാ ബെഞ്ച് രൂപീകരിച്ച മേൽനോട്ട സമിതിക്ക് എതിരെ സമർപ്പിച്ച റിട്ട് ഹർജിയ്ക്ക് നൽകിയ മറുപടിയിൽ തമിഴ്‌നാട് കേരളത്തിനെതിരായി നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മേൽനോട്ട സമിതിയുടെ പ്രവർത്തനത്തിൽ പൂർണ തൃപ്തിയായിരുന്നു തമിഴ്നാട് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചത്. ഇതിനെ ചോദ്യം ചെയ്യുന്നതാണ് കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിലെ നിലപാടുകൾ.

1939 ൽ തയാറാക്കിയതാണ് ഇപ്പോഴത്തെ ഗേറ്റ് ഒപ്പറേഷൻ ഷെഡ്യൂൾ. പലതവണ മാറ്റാനുള്ള സമയം ഈ ഷെഡ്യൂൾ പൂർത്തിയാക്കി കഴിഞ്ഞു. എന്നിട്ടും ഇത് മാറ്റാതെ ആണ് തമിഴ്‌നാട് മുന്നോട്ട് പോകുന്നത്. കാലഹരണപ്പെട്ട ഈ ഒപ്പറേഷൻ ഷെഡ്യൂളിനെ ആശ്രയിക്കുന്നത് ശാസ്ത്രിയ യുക്തിയ്ക്ക് എതിരാണ്. പുതിയ ഗേറ്റ് ഷെഡ്യൂൾ തയ്യാറാക്കാത്തത് വലിയ വീഴ്ച ആണെന്നും കേരളം വ്യക്തമാക്കുന്നു. അണക്കെട്ടിന്റെ റൂൾ കെർവ്വ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ എന്നിവ തയാറാക്കി നടപ്പിലാക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം സുരക്ഷാ ഭീഷണി ഉയർത്തുന്നതാണ്. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് മഴ പ്രവചിക്കുന്ന സംവിധാനം കേരളം സ്ഥാപിക്കാത്തത് മൂലമാണ് ഗേറ്റ് ഷെഡ്യൂൾ പുതുക്കാത്തത് എന്ന വാദത്തിന് അടിസ്ഥാനമില്ല. ഗേറ്റ് ഒപ്പറേഷൻ ഷെഡ്യൂൾ വൈകുന്ന കാര്യം തമിഴ് നാടിന്റെ സത്യവാങ് മൂലത്തിലുള്ള കാര്യവും കേരളം ചൂണ്ടിക്കാട്ടുന്നു. കോതമംഗലം സ്വദേശി ഡോക്ടർ ജോ ജോസഫും ഷീല കൃഷ്ണൻകുട്ടി, ജെസ്സി മോൾ ജോസ് എന്നിവരുടെ ഹർജ്ജിയിലാണ് കേരളത്തിന്റെ മറുപടി.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog