പെട്രോൾ ഡീസൽ വിലവർധനവിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കെ സി വൈ എം ചുങ്കക്കുന്ന് മേഖല. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 24 January 2021

പെട്രോൾ ഡീസൽ വിലവർധനവിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കെ സി വൈ എം ചുങ്കക്കുന്ന് മേഖല.


ചുങ്കക്കുന്ന് : അനുദിനം ഉയർന്നുകൊണ്ടിരിക്കുന്ന പെട്രോൾ ഡീസൽ വിലവർധനവിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കെ സി വൈ എം ചുങ്കക്കുന്ന് മേഖല ബൈക്ക് സ്ലോ റേസ് മത്സരം സംഘടിപ്പിച്ചു.കെ സി വൈ എം ചുങ്കക്കുന്ന് മേഖല പ്രസിഡന്റ്‌ ശ്രീ ഡെറിൻ കൊട്ടാരത്തിൽ അധ്യക്ഷനായ പ്രതിഷേധ പരിപാടി കെ സി വൈ എം മാനന്തവാടി രൂപത മുൻ കോർഡിനേട്ടറും മുതിർന്ന നേതാവുമായ ശ്രീ ജിജോ താന്നിവേലി ഉദ്ഘാടനം ചെയ്തു.കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ തക്കതായ നടപടി സ്വീകരിക്കണം എന്ന് അദ്ദേഹം അഭിപ്രായപെട്ടു.മുൻ മേഖല പ്രസിഡന്റ്‌ വിനീഷ് മഠത്തിൽ ആശംസ നേർന്നു സംസാരിച്ചു.വൈസ് പ്രസിഡന്റ്‌ ബെറ്റി പുതുപ്പറമ്പിൽ, ആനിമെറ്റർ sr നോയൽ മരിയ, സെക്രട്ടറി വിമൽ കൊച്ചുപുരക്കൽ, കോർഡിനേറ്റർ സോനു തടത്തിൽ, സെനറ്റ് മെമ്പർ ജോഷൽ ഈന്തുങ്കൽ എന്നിവർ നേതൃത്വം നൽകി. ബിബിൻ പിലാപ്പള്ളി, നിതിൻ വർഗീസ്, സാന്റോ സെബാസ്റ്റ്യൻ എന്നിവർ വിജയികളായി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog