ജീവനക്കരോടുള്ള നീതി നിഷേധം സിവിൽ സർവീസിനോടുള്ള വെല്ലുവിളി. സതീശൻ പാച്ചേനി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 18 January 2021

ജീവനക്കരോടുള്ള നീതി നിഷേധം സിവിൽ സർവീസിനോടുള്ള വെല്ലുവിളി. സതീശൻ പാച്ചേനി


കണ്ണൂർ .. അർഹമായ ക്ഷാമബത്ത രണ്ട് വർഷമായി  നൽകാതെയും ശമ്പള പരിഷ്കരണമടക്കമുള്ള നടപടികൾ വരും സർക്കാറിൻ്റെ തലയിൽ കെട്ടിവച്ചും ഇടത് സർക്കാർ ജീവനക്കാരോട് കാട്ടുന്ന ദ്രോഹ നടപടി പ്രതിഷേധാർഹമാണെന്ന് ഡി.സി സി പ്രസിഡണ്ട് സതീശൻ പാച്ചേനി. സംസ്ഥാന ബജറ്റിൽ ജീവനക്കാരുടെ പ്രതീക്ഷകൾ അട്ടിമറിച്ചതിനെതിരെ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂനിയൻ (കെ ജി ഒ യു )  കലക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആദ്ദേഹം. ജില്ലാ പ്രസിഡണ്ട് സി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എ.ആർ ജിതേന്ദ്രൻ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വി.ഒ. രാജിവ് , ട്രഷറർ ശ്രീഹരിമിത്രൻ , കെ.വി. സുരേഷ് ബാബു , സി.എം ലതാദേവി ,എസ് എൽ അജിതകുമാരി , കെ.എം ഹരിപ്രിയൻ തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog