അടിമുടി മാറ്റങ്ങളുമായി മോട്ടോര്‍ വകുപ്പ് : സേവനങ്ങള്‍ ഇന്നു മുതല്‍ ഈ രീതിയില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoതിരുവനന്തപുരം : പുതുവര്‍ഷത്തില്‍ അടിമുടി മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇന്ന് മുതല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലാകും. ഇതോടെ കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലായിരിക്കും. ആധുനിക കാലഘട്ടത്തിന് അനുസരിച്ചുള്ള പദ്ധതികളിലൂടെ പൗരന്മാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പ് വരുത്തുകയാണ് സര്‍ക്കാരെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തിന്‍ പറഞ്ഞു.

പ്രവാസികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ലൈസന്‍സ് പുതുക്കാം. ഇതിനായി അതാത് രാജ്യത്തെ അംഗീകാരമുള്ള ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന കാഴ്ച/മെഡിക്കല്‍ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്ത് ഫീസടച്ചാല്‍ മതി. ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റിന് വിദേശത്തെ അംഗീകൃത ഡോക്ടര്‍മാരില്‍ കാഴ്ച/മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധന സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും (ലൈസന്‍സ്, വിസ, പാസ്‌പോര്‍ട്ട് മുതലയാവ) ഓണ്‍ലൈനായി അപ്ലോഡ് ചെയ്ത് അപേക്ഷിക്കാം.

ലൈസന്‍സ് പുതുക്കല്‍, മേല്‍വിലാസം മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് എടുക്കല്‍, അധിക ക്ലാസ് കൂട്ടിച്ചേര്‍ക്കല്‍ എന്നിവയ്ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്ത് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസിനൊപ്പം തപാല്‍ ചാര്‍ജ് അടയ്ക്കുന്നതോടെ പുതിയ ലൈസന്‍സ് വീട്ടിലെത്തും. ഇനി മുതല്‍ ലൈസന്‍സ് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന് വ്യക്തതയില്ലാത്ത/ സംശയകരമായ സാഹചര്യങ്ങളില്‍ മാത്രം നേരിട്ട് ഹാജരായാല്‍ മതി. സാരഥി സോഫ്റ്റ് വെയറില്‍ ചേര്‍ത്തിട്ടുള്ള ലൈസന്‍സുകള്‍ക്ക് വ്യക്തമായ കാഴ്ച/ മെഡിക്കല്‍ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്താല്‍ ഹിയറിംഗ് ആവശ്യമില്ല. ടാക്‌സ് ടോക്കണും പെര്‍മിറ്റും ഓണ്‍ലൈനായി പ്രിന്റ് എടുക്കാം. കൂടാതെ ഇന്ന് മുതല്‍ എല്ലാ പുക പരിശോധന കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ സംവിധാനം നിര്‍ബന്ധമാക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha