പൊലീസ് തലപ്പത്ത് അഴിച്ചു പണി; എസ് ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി; ബി സന്ധ്യ ഫയർഫോഴ്സ് മേധാവി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo 
തിരുവനന്തപുരം: പുതുവത്സരത്തലേന്ന് പൊലീസ് തലപ്പത്ത് അഴിച്ചു പണി. സുധേഷ് കുമാറിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു, ബി സന്ധ്യ ഫയർഫോഴ്സ് മേധാവിയാകും. വിജയ് സാക്കറേയ്ക്കും എഡിജിപി റാങ്ക് നൽകി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമനം നൽകി. എഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകി എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു.  


യോഗേഷ് ഗുപ്തയെ ബെവ്കോ എംഡിയായി നിയമിക്കും. ഷെയ്ക്ക് ദർവേഷ് സഹേബ് കേരള പോലീസ് അക്കാദമി ഡയറക്ടറാകും.

എഡിജിപി അനിൽകാന്ത് റോഡ് സേഫ്റ്റി കമ്മീഷണറാകും, സ്പർജൻ കുമാർ ക്രൈം ബ്രാഞ്ച് ഐജിയാകും, നാഗരാജുവാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. എ അക്ബർ തൃശ്ശൂർ റേ‌‌‌‌ഞ്ച് ഡിഐജിയും കെ ബി രവി കൊല്ലം എസ്പിയുമാകും. രാജീവ് പിബിയാണ് പത്തനംതിട്ട എസ്പി, സുജിത് ദാസ് പാലക്കാട് എസ്പിയാകും. 


കണ്ണൂർ എസ്പി സ്ഥാനത്ത് നിന്ന് യതീഷ് ചന്ദ്രയെ മാറ്റി കെ പി 4 ൻ്റെ ചുമതലയാണ് പകരം നൽകിയിരിക്കുന്നത്. ആർ ഇളങ്കോ കണ്ണൂർ കമ്മീഷണറാകും. നവനീത് കുമാർ ശർമ്മ കണ്ണുർ റൂറൽ എസ്പിയാകും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha