590 പേർ രജിസ്റ്റർ ചെയ്തു – ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ആദ്യ ദിവസം വാക്‌സിൻ നൽകിയത് 100 പേർക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി : കോവിഡിനെതിരേയുള്ള പ്രതിരോധത്തിന് തുടക്കം കുറിച്ച് ഇരിട്ടി താലൂക്ക് ആസ്പത്രിയിലും ശനിയാഴ്ച വാക്‌സിനേഷൻ ആരംഭിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണിയിൽ നിന്ന സർക്കാർ – സ്വകാര്യ മേഖലകളിലെ 590 ആരോഗ്യ പ്രവർത്തകർ വാക്‌സിനേഷനായി ഇവിടെ രജിസ്റ്റർ ചെയ്തതിൽ 100 പേർക്കാണ് ശനിയാഴ്ച വാക്സിനേഷൻ നൽകിയത്. മറ്റുള്ളവർക്ക് തുടർ ദിവസങ്ങളിലും വാക്സിനേഷൻ നൽകും .
ആരോഗ്യ പ്രവർത്തകർക്കിടയിൽ സന്തോഷം അല തല്ലിയ അന്തരീക്ഷത്തിൽ മാർഗ്ഗ നിർദ്ദേശങ്ങളെല്ലാം പാലിച്ചു കൊണ്ടായിരുന്നു കുത്തി വെപ്പ് നടത്തിയത്. പ്രധാന മന്ത്രിയുടെ സന്ദേശത്തിന് ശേഷം സീനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്‌സ് കെ.എസ്. ഗിരിജ ആസ്പത്രി സൂപ്രണ്ട് ഡോ.പി.പി. രവീന്ദ്രന് ആദ്യ ഡോസ് മരുന്ന് നൽകിയാണ് ഇരിട്ടിയിൽ വാക്‌സിനേഷന് തുടക്കം കുറിച്ചത്. കൊവീഷീൽഡ് വാക്സിനാണ് ഇവിടെ നിന്നും നൽകുന്നത്.
കുത്തിവെപ്പിന് ശേഷം 30 മിനുട്ട് പ്രത്യേകം സജ്ജമാക്കിയ മുറിയിൽ നിരീക്ഷണത്തിലിരുന്നു . ഇതിനായി കുത്തിവെപ്പ് കേന്ദ്രത്തിന് സമീപം തന്നെ വിശ്രമ മുറി ഒരുക്കിയിരുന്നു. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നും, നാല് ആഴ്ച്ചക്ക് ശേഷം രണ്ടാമത്തെ ഡോസ് നിർബന്ധമായും എടുക്കണമെന്നും പ്രതിരോധ മാർഗങ്ങൾ പഴയതുപോലെ തുടരണമെന്നുമുള്ള നിർദ്ദേശങ്ങളും വാക്സിനേഷൻ എടുത്തവർക്ക് നിൽകി.
ഇരിട്ടി നഗരസഭ വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ, ഡി പി എച്ച് എം കെ.വി. തങ്കണമണി എന്നിവരും വാക്സിനേഷൻ വേളയിൽ ആശുപത്രിയിൽ ഉണ്ടായിരുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha