38 വർഷം തുടർച്ചയായി എംഎൽഎയായ കെ സി ജോസഫ് തിരഞ്ഞെടുപ്പു രംഗത്ത് നിന്ന് ഒഴിയുന്നു;ഇരിക്കൂർ പുതുമുഖങ്ങൾക്ക് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 18 January 2021

38 വർഷം തുടർച്ചയായി എംഎൽഎയായ കെ സി ജോസഫ് തിരഞ്ഞെടുപ്പു രംഗത്ത് നിന്ന് ഒഴിയുന്നു;ഇരിക്കൂർ പുതുമുഖങ്ങൾക്ക്


ആലക്കോട് : കേരള നിയമസഭയിലെ നിലവിലുള്ള അംഗങ്ങളിൽ ഉമ്മൻചാണ്ടിക്ക് ശേഷം ഏറ്റവുമധികം തവണ തുടർച്ചയായി ഒരു മണ്ഡലത്തിൽ നിന്ന് വിജയിച്ച നേതാവാണ് കെ സി ജോസഫ്. നീണ്ട 38 വർഷമാണ് അദ്ദേഹം ഇരിക്കൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് അസംബ്ലിയിൽ എത്തിയത്. എന്നാൽ ഇത്തവണ താൻ മത്സരരംഗത്ത് ഉണ്ടാവില്ല എന്ന സൂചനയാണ് അദ്ദേഹം പ്രമുഖ വാർത്താ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.
ഇരിക്കൂറിൽ പുതിയ മുഖങ്ങൾ വരണമെന്നും തൻറെ ചുമതലകൾ പാർട്ടി തീരുമാനിക്കട്ടെ എന്നുമാണ് കെ സി ജോസഫ് അഭിമുഖത്തിൽ പറയുന്നത്. കെ സി കോട്ടയം ജില്ലയിലേക്ക് മാറുമെന്നും നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. കെ സി ജോസഫ് മാറിനിൽക്കുന്ന പക്ഷം കെപിസിസി ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ, സജീവ് ജോസഫ്, യുഡിഎഫ് ജില്ലാ ചെയർമാൻ പി ടി മാത്യു, ശ്രീകണ്ഠാപുരം നഗരസഭാധ്യക്ഷ കെ വി ഫിലോമിന എന്നിവരിൽ ഒരാൾക്കാണ് ടിക്കറ്റ് ലഭിക്കാൻ സാധ്യത.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog