ഇരിട്ടിയിൽ ലഹരി ഗുളികയുമായി 3 പേര്‍ പിടിയില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 11 January 2021

ഇരിട്ടിയിൽ ലഹരി ഗുളികയുമായി 3 പേര്‍ പിടിയില്‍ 

കണ്ണൂർ: ഇരിട്ടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ഷാബു.സി യുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ നടത്തിയ പരിശോധനയില്‍ ലഹരി ഗുളികള്‍ കൈവശം വെച്ചതിന് മാടായി സ്വദേശി ബൈത്തുല്‍ ഫാത്തിമ ഹൗസില്‍ മുഹ്സിന്‍ മുഹമ്മദലി (29) നെയും, തിരുവനന്തപുരം കഠിനംകുളം സ്വദ്ദേശി ഗായത്രി ഭവന്‍ മഹേഷ് കൃഷ്ണന്‍ (31) എന്നിവരെയാണ് പിടികൂടിയത്.     

 MDMA യുമായി മാടായി സ്വദേശി ദാറു ബിലാല്‍ ഹൗസില്‍ അസ്‌റത്ത് ബിലാല്‍ മുഹമ്മദ് ഇബ്രാഹിം  (31) വിനെയും എക്‌സൈസ് അറസ്റ്റ് ചെയ്ത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് പുറമേ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ്.കെ.പി, സിഇഒ മാരായ ബാബുമോന്‍ ഫ്രാന്‍സിസ്, കെ രമീഷ്, ഷൈബി കുര്യന്‍, , സി ഹണി, കെ എന്‍ രവി, എക്‌സൈസ് ഡ്രൈവര്‍ ജോര്‍ജ് .കെ.ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog