ഇരിട്ടിയുടെ വികസനം – ചർച്ചയും പ്രൊജക്ട് സമർപ്പണവും 29 ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoഇരിട്ടി : ക്രീയേറ്റെവ്‌ മെൻസ് കോ ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡ്രീംസ് ഓഫ് ഇരിട്ടി എന്ന പേരിൽ ഇരിട്ടിയുടെ വികസനവും ചർച്ചയും പ്രോജക്റ്റ് സമർപ്പണവും 29 ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 3 മണിക്ക് ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്യും. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ പുതിയ ഭരണ സമിതി അംഗങ്ങൾക്കുള്ള സ്വീകരണവും ഇതോടൊപ്പം നടക്കും. ഇരിട്ടിയുടെ വികസന സാദ്ധ്യതകളെക്കുറിച്ച് വിവിധ സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ – സാമൂഹ്യ മേഖലകളിലെ പ്രമുഖർ എന്നിവർ ചേർന്ന് ചർച്ചകൾ നടക്കും. ഇതിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ച് തയ്യാറാക്കുന്ന പ്രൊജക്ട് ബന്ധപ്പെട്ടവർ മുൻപാകെ സമർപ്പിക്കുമെന്നും സി എം സി ഭാരവാഹികൾ പറഞ്ഞു. പത്ര സമ്മേളനത്തിൽ സി എം സി പ്രസിഡന്റ് അഡ്വ. കെ .ഇ.എൻ. മജീദ്, സിക്രട്ടറി തറാൽ ഷംസുദ്ദീൻ, ട്രഷറർ കെ.പി. അബ്ദുൾ റസാഖ്, പ്രോഗ്രാം ഡയറക്ടർ അയൂബ് പൊയിലൻ കെ. അബ്ദുൾ റഹിമാൻ, വി.പി. അബ്ദുൾ റഷീദ് എന്നിവർ പങ്കെടുത്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha