കോയിപ്ര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവം 26ന് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 21 January 2021

കോയിപ്ര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവം 26ന്

പയ്യാവൂർ: കോയിപ്ര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സുബ്രഹ്മണ്യ സ്വാമിയുടെ  തൈപ്പൂയ്യ മഹോത്സവം ക്ഷേത്രം മേൽശാന്തി പി കെ കൃഷ്ണൻകുട്ടിയുടെ മുഖ്യ കാർമികത്വത്തിൽ എസ്  എൻ ഡി പി യോഗം പയ്യാവൂർ ശാഖയുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 26 മുതൽ 29 വരെ വിവിധ ക്ഷേത്ര  ചടങ്ങുകളോടെ ആഘോഷിക്കും. ഭക്ത ജനങ്ങൾക്ക് വിഗ്രഹ കാവടി ഒപ്പിക്കുന്നതിന് അവസരം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇതോടനുബന്ധിച്ച് 26ന് വൈകുന്നേരം 6ന് പുതിയതായി നിർമിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം എസ്  എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി ഉദ്ഘാടനം ചെയ്യും. പി എം ബാബു അധ്യക്ഷത വഹിക്കും.കെ വി അജി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ഈ വര്‍ഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും.29ന് രാവിലെ 10ന്  പുതിയതായി നിർമിക്കുന്ന ശ്രീ നാരായണ ഗുരു മന്ദിരത്തിന്റെ കുറ്റിയാടിക്കൽ കർമം രാമസദനം പി കെ കുഞ്ഞിരാമൻ ആചാരി നിർവഹിക്കും.
No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog