ദേശീയ സമ്മതിദായകദിനം 25ന്; പ്രതിജ്ഞയെടുക്കണം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 23 January 2021

ദേശീയ സമ്മതിദായകദിനം 25ന്; പ്രതിജ്ഞയെടുക്കണം


കണ്ണൂർ: ദേശീയ സമ്മതിദായക ദിനമായ ജനുവരി 25 ന് രാവിലെ 11 മണിക്ക് എല്ലാ വകുപ്പ് മേധാവികളുടെയും പൊതുമേഖലാ സ്വയംഭരണ സ്ഥാപന മേധാവികളുടെയും നേതൃത്വത്തില്‍ അതത് ഓഫീസുകളിലും കീഴ് ഓഫീസുകളിലും പ്രതിജ്ഞയെടുക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  1950 ജനുവരി 25 നാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകൃതമായത്.  ജനാധിപത്യത്തിന്റെ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദാനാവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ ദിനത്തില്‍ പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നത്.   ദിനാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവാദം, പ്രസംഗം, മോക്‌പോള്‍, ചിത്രരചന, ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog