കണ്ണൂര്‍ വിമാനത്താവളത്തില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 2 January 2021

കണ്ണൂര്‍ വിമാനത്താവളത്തില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടികണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട. 25 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി പിടിയിലായി.


ദുബായില്‍ നിന്നെത്തിയ ഹാഫിസില്‍ നിന്നാണ്480 ഗ്രാം സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ്. കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇന്നലെ രണ്ടുപേരില്‍ നിന്നായി 85 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടിയിരുന്നു.


വ്യാഴാഴ്ച ദുബായില്‍നിന്നെത്തിയ ശ്രീകണ്ഠപുരം സ്വദേശി സബീര്‍ മൈക്കാരനില്‍നിന്ന് 1038 ഗ്രാം സ്വര്‍ണം പിടിച്ചു. ഇതിന് 52,98,990 രൂപ വില വരും. വെള്ളിയാഴ്ച ദുബായില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ നാദാപുരം സ്വദേശി ആഷിഖ് മീരമ്ബാറയില്‍നിന്ന് 676 ഗ്രാം സ്വര്‍ണം പിടിച്ചു. 32,56,990 രൂപയുടെ സ്വര്‍ണമാണ് പിടിച്ചത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog