മലപ്പുറത്ത് 17കാരിയെ മൂന്ന് തവണ പീഡിപ്പിച്ച സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ, മൊത്തം പ്രതികൾ 24 പേർ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 21 January 2021

മലപ്പുറത്ത് 17കാരിയെ മൂന്ന് തവണ പീഡിപ്പിച്ച സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ, മൊത്തം പ്രതികൾ 24 പേർ


മലപ്പുറം പാണ്ടിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി മൂന്ന് തവണ പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂർ സ്വദേശികളായ മുഹമ്മദ് അൻസാർ (21), ഷഫീഖ് (21), അബ്ദുറഹീം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 24 ആയി.

കഴിഞ്ഞ ദിവസവും പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. മേലാറ്റൂർ സ്വദേശി ജിബിൻ ഏലിയാസിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇനിയും നിരവധിയാളുകൾ പിടിയിലാകാനുണ്ടെന്നാണ് പൊലീസ് ഭാഷ്യം. പൊലീസ് ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ, എസ്‌ഐ അബ്ദുൾ റഷീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

2016, 2017, 2020 എന്നീ വർഷങ്ങളിലാണ് പതിനേഴുകാരിയായ പെൺകുട്ടിയെ പ്രതികൾ പീഡനത്തിനിരയാക്കിയത്. ആദ്യ രണ്ട് തവണ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടപ്പോൾ പെൺകുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നും പെൺകുട്ടിയെ പിന്നീട് ബന്ധുക്കൾ കൊണ്ടുപോവുകയായിരുന്നു. ഇതിനു ശേഷമാണ് മൂന്നാമതും ലൈംഗികാതിക്രമം ഉണ്ടായത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog