അതിഥിത്തൊഴിലാളികൾക്ക് മേൽ ട്രക്ക് പാഞ്ഞുകയറി 15 പേർക്ക് ദാരുണാന്ത്യം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 19 January 2021

അതിഥിത്തൊഴിലാളികൾക്ക് മേൽ ട്രക്ക് പാഞ്ഞുകയറി 15 പേർക്ക് ദാരുണാന്ത്യം
ഗുജറാത്ത്: ഗുജറാത്തിലെ സൂറത്തിൽ വഴിയരികിൽ കിടന്നുറങ്ങിയ അതിഥിത്തൊഴിലാളികൾക്ക് മേൽ ട്രക്ക് പാഞ്ഞുകയറി 15 പേർക്ക് ദാരുണാന്ത്യം. സംഭവസ്ഥലത്ത് വച്ച് തന്നെ 12 പേർ മരിക്കുകയുണ്ടായി. 3 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി കഴിഞ്ഞില്ല. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് കഴിയുന്നത്. സൂറത്തിലെ കിം മാണ്ഡ്‍വി ഹൈവേയിൽ ഇന്ന് പുലർച്ചെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. മരിച്ചവരെല്ലാം രാജസ്ഥാനിലെ ബൻസ്‍വാര സ്വദേശികളാണ്.

കരിമ്പ് കയറ്റി വന്ന ഒരു ട്രാക്റ്ററും ട്രക്കും കൂട്ടിയിടിച്ച ശേഷം, ട്രക്ക് ഡ്രൈവർക്ക് നിയന്ത്രണം തെറ്റി വണ്ടി ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog