ജനുവരി 14 ..മകരവിളക്ക്; ശബരിമലയില്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 3 January 2021

ജനുവരി 14 ..മകരവിളക്ക്; ശബരിമലയില്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി

 മകരവിളക്ക് ദിവസമായ ജനുവരി 14ന്, മുന്‍കൂട്ടി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്കര്‍ക്ക് മാത്രമെ ശബരിമലയില്‍, അയ്യപ്പ ദര്‍ശനത്തിനുള്ള അനുമതി ഉണ്ടാവുകയുള്ളൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. എന്‍. വാസു വ്യക്തമാക്കി. മകരവിളക്ക് ദിവസത്തേക്ക് ബുക്ക് ചെയ്യാത്ത ആരെയും ശബരിമല സന്നിധാനത്തോ പരിസരത്തോ തങ്ങാന്‍ അനുവദിക്കുന്നതല്ലെന്നും പ്രസിഡന്റ് അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായാണ് നിയന്ത്രണം.

അതേസമയം മകരവിളക്കിന് മുന്നോടിയായി സന്നിധാനത്തെ അണുവിമുക്തമാക്കാനുള്ള ജോലികള്‍ ദേവസ്വം മരാമത്ത് വിഭാഗം സ്പെഷ്യല്‍ ടീം തുടര്‍ന്നുവരികയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ സപര്‍ശിക്കാനിടയുള്ള എല്ലാ സ്ഥലങ്ങളും തെര്‍മ്മല്‍ ഫോഗിംങ്ങ് മെഷിന്‍ ഉപയോഗിച്ച്‌ അണു വിമുക്തമാക്കുന്നുണ്ട്. ഇതു കൂടാതെ സന്നിധാനത്തെ വിവിധ ഓഫീസുകള്‍, പ്രധാന വാസസ്ഥലങ്ങള്‍, അന്നദാനമണ്ഡപം, വലിയ നടപ്പന്തല്‍, കൈവരികള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കുന്ന ജോലിയും ഇവര്‍ ചെയ്തു വരുന്നു. അണുനാശിനികളാണ് തെര്‍മല്‍ ഫോഗിംങ്ങിനായി ഉപയോഗിക്കുന്നത്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog