100 കിലോമീറ്റര്‍ റാലിക്കൊരുങ്ങി കര്‍ഷകര്‍, പങ്കെടുക്കുക രണ്ട് ലക്ഷം ട്രാക്ടറുകള്‍; ആംബുലന്‍സ് ഉള്‍പ്പടെ സജ്ജമാക്കും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 24 January 2021

100 കിലോമീറ്റര്‍ റാലിക്കൊരുങ്ങി കര്‍ഷകര്‍, പങ്കെടുക്കുക രണ്ട് ലക്ഷം ട്രാക്ടറുകള്‍; ആംബുലന്‍സ് ഉള്‍പ്പടെ സജ്ജമാക്കും


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്‌ റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ഡല്‍ഹിയില്‍ 100 കിലോമീറ്റര്‍ ട്രാക്ടര്‍ റാലി നടത്തും. രണ്ടു ലക്ഷത്തോളം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. റാലി നടത്താന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞ ദിവസം പൊലീസ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ കര്‍ഷകര്‍ തങ്ങള്‍ക്ക് രേഖാമൂലം റൂട്ട് നല്‍കിയിട്ടില്ലെന്നും, അത് ലഭിച്ചു കഴിഞ്ഞാല്‍ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

റിപബ്ലിക് ദിന പരേഡ് അവസാനിച്ചതിന് ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരിക്കും കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിക്കുക. സിംഘു, ടിക്രി, ഘാസിപുര്‍ എന്നീ അതിര്‍ത്തികളില്‍ നിന്നായിരിക്കും പരേഡിന്റെ തുടക്കം. എന്നാല്‍ റൂട്ട് സംബന്ധിച്ച്‌ അന്തിമതീരുമാനമായിട്ടില്ല.

രണ്ടായിരത്തി അഞ്ഞൂറോളം സന്നദ്ധ പ്രവര്‍ത്തകര്‍ തങ്ങള്‍ക്കുണ്ടെന്നും, ട്രാക്ടര്‍ റാലിക്കിടയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം ആവശ്യമായി വന്നാല്‍ അവര്‍ സഹായിക്കുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.


'സമാധാനപരമായി റാലി നടത്തുക എന്നത് സന്നദ്ധപ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണ്.ഓരോ സന്നദ്ധ പ്രവര്‍ത്തകനും ബാഡ്ജ്, ജാക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ നല്‍കും. ട്രാക്ടറുകളെ ജീപ്പുകളില്‍ അവര്‍ പിന്തുടരും. ആവശ്യമെങ്കില്‍ അവരില്‍ കുറച്ചുപേര്‍ കര്‍ഷകര്‍ക്കൊപ്പം ട്രാക്ടറുകളില്‍ കയറും. കുടിവെള്ളം, ഭക്ഷ്യവസ്തുക്കള്‍ പോലുളള അവശ്യവസ്തുക്കളുടെ വിതരണം നടത്തുന്നതും അവാരയിരിക്കും. 40 ആംബുലന്‍സുകള്‍ വഴികളില്‍ സജ്ജീകരിക്കും'- കര്‍ഷക നേതാക്കള്‍ പറഞ്ഞു.


ഡല്‍ഹിയ്ക്ക് പുറത്ത് ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കാമെന്നായിരുന്നു നേരത്തെ പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച്‌ നടത്തുമെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമവായത്തിനായി കഴിഞ്ഞദിവസം പൊലീസ് വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നടത്തിയത്.No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog