ഇരിട്ടി : ഇരിട്ടി പുതിയ ബസ്റ്റാന്റിൽ പ്രവർത്തിച്ചു വന്നിരുന്ന ഇരിട്ടി താലൂക്ക് ഓഫീസ് പുതു വത്സര ദിനമായ വെള്ളിയാഴ്ച മുതൽ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുന്നു. ഇരിട്ടി ടൗണിലെ മുസ്‌ലിം പള്ളിക്ക് സമീപമുള്ള യൂണിറ്റി കമേഴ്‌സ്യൽ കോംപ്ലക്സിലേക്കാണ് പ്രവർത്തനം മാറ്റുന്നത്. കോവിഡ് മാനദണ്ഡപ്രകാരം രാവിലെ 10 മണിക്ക് നടക്കുന്ന ലളിതമായ ചടങ്ങിൽ കണ്ണൂർ എ ഡി എം ഇ.പി. മേഴ്‌സി, മുൻസിപ്പൽ ചെയർ പേഴ്‌സൺ എം. ശ്രീലത എന്നിവർ സംബന്ധിക്കും. താലൂക്ക് സർവേ വിഭാഗം , ഇലക്ഷൻ ഡെസ്ക് അടക്കം പഴയ താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട വിഭാഗങ്ങൾ മുഴുവൻ ഇനി മുതൽ ഇവിടെയാണ് പ്രവർത്തിക്കുക.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു