മാണി സി കാപ്പന്‍ ഇടതുമുന്നണി വിടുമെന്നത് മാധ്യമസൃഷ്ടിയെന്ന് എ.കെ ശശീന്ദ്രന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
 

തിരുവനന്തപുരം: പാലാ സീറ്റ് വിഷയത്തില്‍ മാണി സി കാപ്പന്‍ ഇടതുമുന്നണി വിടുമെന്നുള്ള പ്രചാരണത്തെ നിഷേധിച്ച്‌ മന്ത്രി എ.കെ ശശീന്ദ്രന്‍. അത്തരത്തില്‍ ഒരു ചര്‍ച്ച പാര്‍ട്ടിയിലോ മുന്നണിക്കകത്തോ വ്യക്തിപരമായോ നടന്നിട്ടില്ല. ഇടതുമുന്നണിയില്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുന്ന ഘടകകക്ഷിയാണ് എന്‍.സി.പിയെന്നും മന്ത്രി ശശീന്ദ്രന്‍ വ്യക്തമാക്കി.

മാണി.സി.കാപ്പന്‍ യു.ഡി.എഫിലേക്ക് പോകുമെന്നുളളത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പാലാ സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് തരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അത് സ്വാഭാവികമായ ഒരു ഡിമാന്‍ഡാണ്. പാലാ സീറ്റ് എന്‍.സി.പിക്ക് വേണം എന്നത് അവരെ സംബന്ധിച്ച്‌ തര്‍ക്ക വിഷയമേ അല്ല. ശശീന്ദ്രന്‍ പറഞ്ഞു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha