ഇരിട്ടി നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക‌് എൽഡിഎഫിലെ കെ ശ്രീലതയും വൈസ‌് ചെയർമാൻ സ്ഥാനത്തേക്ക‌് പി പി ഉസ‌്മാനും മൽസരിക്കും. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 27 December 2020

ഇരിട്ടി നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക‌് എൽഡിഎഫിലെ കെ ശ്രീലതയും വൈസ‌് ചെയർമാൻ സ്ഥാനത്തേക്ക‌് പി പി ഉസ‌്മാനും മൽസരിക്കും.

ഇരിട്ടി നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക‌് എൽഡിഎഫിലെ കെ ശ്രീലതയും വൈസ‌് ചെയർമാൻ സ്ഥാനത്തേക്ക‌് പി പി ഉസ‌്മാനും മൽസരിക്കും.

 

ഇരിട്ടി: ഇരിട്ടി നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക‌് എൽഡിഎഫിലെ കെ ശ്രീലതയും വൈസ‌് ചെയർമാൻ സ്ഥാനത്തേക്ക‌് പി പി ഉസ‌്മാനും മൽസരിക്കും. എൽഡിഎഫ‌് നഗരസഭാ കമ്മിറ്റി യോഗത്തിലാണ‌് തീരുമാനം. പതിനൊന്നാം വാർഡ‌് വികാസ‌് നഗറിൽ നിന്നാണ‌് ശ്രീലത ജയിച്ചത‌്. ഇരിട്ടി ക്ഷീരോൽപ്പാദക സഹകരണ സംഘം ജീവനക്കാരിയാണ‌്. കീഴൂരിലെ എം അനന്തന്റെയും കല്യാടൻ പാർവതിയുടെയും മകളാണ‌്. സിപിഐ എം എകെജി നഗർ ബ്രാഞ്ചംഗമായ ഈ നാൽപ്പത്താറുകാരി സിപിഐ എം ഇരിട്ടി ലോക്കൽ സെക്രട്ടറി പി വിജയന്റെ ഭാര്യയാണ‌്. ആദ്യ മൽസരത്തിൽ മുസ്ലീംലീഗ‌ിന്റെ സിറ്റിങ് സീറ്റിലാണ‌് അട്ടിമറി വിജയം നേടിയത‌്.

ഇരിട്ടി നഗരസഭാ വൈസ‌് ചെയർമാൻ സ്ഥാനത്തേക്ക‌് എൽഡിഎഫിലെ പി പി ഉസ‌്മാൻ മൽസരിക്കും.
സിപിഐ എം ഇരിട്ടി ഏരിയാ കമ്മിറ്റി അംഗവും കെഎസ‌്കെടിയു ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമാണ‌്. കീഴൂരിലെ പരേതരായ മമ്മദിന്റെയും ഫാത്തിമയുടെ മകനാണീ അമ്പത്താറുകാരൻ. നഗരസഭാ മുൻ വിദ്യാഭ്യാസ സ‌്റ്റാന്റിങ് കമ്മിറ്റി ചെയർമാനായിരുന്നു. വട്ടക്കയം വാർഡിൽ നിന്നാണ‌് വിജയിച്ചത‌്. ഇരിട്ടി താലൂക്ക‌് പ്ലാന്റേഷൻ അഗ്രികൾക്കച്ചറിസ‌്റ്റ‌് ആന്റ‌് ജനറൽ വർക്കേഴ‌്സ‌് സഹകരണ സൊസൈറ്റി പ്രസിഡന്റാണ‌്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog