കണ്ണൂര്‍: രാമന്തളിയില്‍ രാഷ്ട്രീയ കൊലപാതകത്തിനിരയായ സിവി ധനരാജിന്‍റെ ഭാര്യയ്ക്ക് തെരഞ്ഞെടുപ്പില്‍ വിജയം. 296 വോട്ടിനാണ് സജിനി ജയിച്ചത്. രാമന്തളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ധനരാജിന്റെ ഭാര്യ സജിനി.
കണ്ണൂരിലെ രാമന്തളിയില്‍ 2016 -ലാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകരടങ്ങിയ മുഖംമൂടി സംഘം ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് സെക്രട്ടറിയും സിപിഎം പ്രവര്‍ത്തകനുമായ കുന്നരു കാരന്താട്ടെ സിവി ധനരാജിനെ കൊലപ്പെടുത്തിയത്. സ്വന്തം വീട്ടുമുറ്റത്തുവച്ചായിരുന്നു ധനരാജ് അക്രമിസംഘത്താല്‍ കൊല ചെയ്യപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ധനരാജ് മരണപ്പെടുകയായിരുന്നു. ധനരാജിന്റെ ഓര്‍മകള്‍ കരുത്താക്കിയായിരുന്നു എന്‍.വി സജിനി തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു