ഹക്കീം ചികിത്സ സഹായ ഫണ്ടിലേക് ലയൺസ് മുട്ടം നെക്കിബസാർ ഹദ്ദാദ് വാട്ട്സാപ്പ് ഗ്രൂപ്പ് സഹകരണത്തോടെ സ്വരൂപ്പിച്ച ഒരു ലക്ഷത്തി അറുപതിനായിരത്തി ഇരുന്നൂറ് രൂപ ചികിത്സ കമ്മിറ്റി കൺവീനർ എസ്. എൽ. പി. മൊയ്‌ദീനു ലയൺസ് ക്ലബ് ഓഫീസിൽ വെച്ചു ലയൺസ് ക്ലബ് പ്രവർത്തകർ കൈമാറി.
ലയൺസ് ഓഫീസിൽ നടന്ന ഫണ്ട് വിതരണം ക്ലബ് പ്രസിഡന്റ് മൊയ്‌നുദ്ധീനിന്റെ അധ്യക്ഷയതയിൽ വാർഡ് മെമ്പർ സുഫൈജത്ത് ബീവി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഉപദേശക സമിതി അംഗങ്ങൾ ആയ ഫാറൂഖ് മാസ്റ്റർ, എസ്. എ. പി. സിറാജ്, ഹാരിസ് മാസ്റ്റർ, എസ്. എ. ഇ. പി മുസ്തഫ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചികിത്സ കമ്മിറ്റിക്ക് വേണ്ടിഎസ്. എൽ. പി. മൊയ്‌ദ്ധീൻ ലയൺസ് ക്ലബിന് നന്ദി പ്രകാശിപ്പിച്ചു.
ജലീൽ. കെ. പി സ്വാഗതവും സിയാദ് എസ്. എ. ഇ. പി. നന്ദിയും പ്രകാശിപ്പിച്ചു. സഹായ സഹകരണങ്ങൾ നടത്തിയ എല്ലാവർക്കും നന്ദി അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു