പുതിയ കൊറോണ വൈറസിന്റെ വ്യാപനം ; സംസ്ഥാനത്തും അതീവ ജാഗ്രത

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




തിരുവനന്തപുരം : കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടണില്‍ കണ്ടെത്തിയതോടെ സംസ്ഥാനവും അതീവ ജാഗ്രതയിലാണ്. പുതിയ കൊറോണ വൈറസിന്റെ വ്യാപനവും തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള വൈറസ് വ്യാപനവും തടയാനുള്ള മുന്‍ കരുതല്‍ നടപടികള്‍ തീരുമാനിക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും.

വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തും അതീവ ജാഗ്രതയാണുള്ളത്. മുന്‍കരുതലെന്ന നിലയില്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇന്നു രാത്രി 12 മുതല്‍ 31നു രാത്രി 12 വരെയാണു നിയന്ത്രണം. 70% അധികമാണു കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന്റെ സാംക്രമിക ശേഷി. രോഗ തീവ്രതയിലോ ലക്ഷണങ്ങളിലോ വ്യത്യാസമില്ല. ഇപ്പോഴുള്ള വാക്‌സിനുകള്‍ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമാകുമെന്നു ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. യുഎസിലെ നിയുക്ത സര്‍ജന്‍ ജനറലും ഇന്ത്യന്‍ വംശജനുമായ ഡോ. വിവേക് മൂര്‍ത്തിയും ഇക്കാര്യം ശരിവെച്ചിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha