കണ്ണൂര്‍: കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ പോളിംഗ് ശതമാനം ഉയരാന്‍ കാരണം കള്ളവോട്ടുകളെന്ന് കെ സുധാകരന്‍ എംപി. പല പഞ്ചായത്തുകളിലും യു.ഡി.എഫ് ബൂത്ത് ഏജന്‍്റ്മാരെ ഇരിക്കാന്‍ പോലും സി.പി.ഐ.എമ്മുകാര്‍ സമ്മതിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. എങ്കില്‍പ്പോലും കണ്ണൂരില്‍ യു.ഡി.എഫ് വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
ഇടത് ശക്തികേന്ദ്രമായ ആന്തൂരിലാണ് മൂന്നാംഘട്ടത്തില്‍ നഗരസഭകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ മുതല്‍ തന്നെ വലിയ ആള്‍ത്തിരക്കാണ് നഗരസഭയിലെ എല്ലാ ബൂത്തിന് മുന്നിലും ഉള്ളത്. 22 ഡിവിഷനിലാണ് ഇവിടെ വോട്ടിംഗ് നടക്കുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു