
റിയാദ്: ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദിയില്‍ മരണപ്പെട്ടു. പിറവം സ്വദേശിയായ വിനോദ് വത്സണ്‍ ആണ് സൗദിയില്‍ മരിച്ചിരിക്കുന്നത്. റിയാദില്‍ ദാര്‍ അല്‍ ഷിഫാ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. റിയാദില്‍ ശുമൈസി ആശുപത്രിയിലെ നഴ്‌സായിരുന്ന ഭാര്യ ബിനീത രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലേക്ക് പോയത്. മക്കള്‍: അഹാന്‍ വിനോദ്, നിഹാന്‍ വിനോദ്, തൂലിക വിനോദ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു