ആറളം ഫാം;കാര്‍ഷിക സര്‍വകലാശാലപദ്ധതിക്ക് അംഗീകാരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേളകം: ആറളം ഫാമി‍ന്‍െറ വരുമാന വര്‍ധനവും സമഗ്ര വികസനവും ലക്ഷ്യമാക്കി കാര്‍ഷിക സര്‍വകലാശാല ഗവേഷക സംഘം സമര്‍പ്പിച്ച 10 കോടിയുടെ വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. വൈവിധ്യവത്​കരണമാണ് ലക്ഷ്യം. മൂന്നു ഘട്ടമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ഘട്ടത്തില്‍ നടപ്പാക്കേണ്ട പ്രവ്യത്തികള്‍ക്കായി മൂന്നു കോടി രൂപയും അനുവദിച്ചു. ഫാം നവീകരണത്തെ സംബന്ധിച്ച്‌ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള പഠനഗവേഷക സംഘവും സംസ്ഥാനത്തെ കാര്‍ഷിക വിദഗ്ധരും ഉള്‍പ്പെട്ട സംഘമാണ് പദ്ധതിരേഖ തയാറാക്കിയത്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മൂലം നിലനില്‍പ്​ അപകടത്തിലായ പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കുന്നതിനാണ് കാലഘട്ടത്തിന് അനുസരിച്ച പദ്ധതികളും പ്രവര്‍ത്തനങ്ങളും ഉണ്ടാക്കുന്നതിന് സര്‍ക്കാര്‍ വിദഗ്ധ സംഘത്തോട് ആവശ്യപ്പെട്ടത്.
സര്‍ക്കാര്‍ നല്‍കുന്ന പണം കൊണ്ടാണ് കുറച്ച്‌ കാലങ്ങളായി ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്ബളകുടിശ്ശികയും മറ്റു ​െചലവുകളും നടത്തുന്നത്. ഈ രീതിയില്‍ നിന്ന് ഫാമിനെ കരകയറ്റാനാണ് മുഖ്യമന്ത്രിയുടെ ചേംബറില്‍ യോഗം ചേര്‍ന്ന് വൈവിധ്യവത്​കരണ വഴി വരുമാനം വര്‍ധിപ്പിക്കാനും സ്വന്തം കാലില്‍ നില്‍ക്കാന്‍ ആറളം ഫാമിനെ അഭിവൃദ്ധിപ്പെടുത്താനും തീരുമാനിച്ചത്. ഹ്രസ്വ, മധ്യ, ദീര്‍ഘകാല പദ്ധതികളാണ് സംഘം സമര്‍പ്പിച്ചത്. ഫാമിലെ 3500ലധികം ഏക്കറില്‍ കൃഷി, മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണം, വിപണനം, ഫാം ടൂറിസം, വന്‍കിട വിത്ത് തൈ വില്‍പന നഴ്‌സറി, നഴ്‌സറിക്കാവശ്യമായ മാതൃവൃക്ഷത്തോട്ടം എന്നീ പദ്ധതികളാണ് നടപ്പാക്കുക.

കൃഷിചെയ്യാതെ കാടുകയറുന്ന ഫാമി​ന്‍െറ മുഴുവന്‍ സ്ഥലങ്ങളും ആധുനിക കൃഷിക്ക് ഉപയോഗപ്പെടുത്താനും പദ്ധതിയില്‍ നിര്‍ദേശമുണ്ട്. ഇതി​ന്‍െറ ആദ്യപടിയായി ഇരിട്ടില്‍ ഫാം ഉല്‍പന്നങ്ങളും പച്ചക്കറികളും വില്‍ക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തില്‍ തണല്‍ എന്ന പേരില്‍ വിപണന കേന്ദ്രം തുടങ്ങി. ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിലെ കുടുംബങ്ങളുടെ ജൈവ കൃഷിയുല്‍പന്നങ്ങള്‍ ശേഖരിച്ച്‌ വില്‍ക്കാനും ഇവിടെ സൗകര്യം ഉണ്ട്. കാര്‍ഷിക മേഖലയില്‍ നവീന യന്ത്രവത്​കരണ പദ്ധതി, ഫാമിലെ ജലസമ്ബത്ത് ഉപയോഗിച്ച്‌ വ്യവസായ അടിസ്ഥാനത്തില്‍ മത്സ്യകൃഷി, വിദേശികള്‍ക്ക് അടക്കം ഫാമില്‍ താമസിച്ച്‌ ഹ്രസ്വ, മധ്യകാല കൃഷികള്‍ സ്വയം ചെയ്ത് വിളവെടുക്കാനുള്ള വിനോദ സഞ്ചാരാധിഷ്​ഠിത കാര്‍ഷിക പ്രവര്‍ത്തനം എന്നിവയും വൈവിധ്യവത്​കരണ ഭാഗമായി നടപ്പാക്കും.

ബോട്ട് സര്‍വിസാരംഭിക്കാനും നിര്‍ദേശമുണ്ട്. രണ്ടരക്കോടിയാണ് ഫാം ടൂറിസം പദ്ധതി നടത്തിപ്പിന് ലക്ഷ്യമിടുന്നത്. വിപുലമായ മഴവെള്ള സംഭരണി ആറളം ഫാമില്‍ ക്രമീകരിക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്തേതടക്കം ദക്ഷിണേന്ത്യയില്‍നിന്ന് മേത്തരം വിത്ത് തേങ്ങ എത്തിച്ച്‌ ലക്ഷക്കണക്കിന് തെങ്ങിന്‍ തൈകള്‍ വില്‍ക്കാനും വിത്തുതേങ്ങ വില്‍പനക്കുമുള്ള പ്രമുഖ കേന്ദ്രമാക്കി ഫാമിനെ അഭിവൃദ്ധിപ്പെടുത്താനും പദ്ധതിക്കും മാര്‍ഗരേഖയായി. വിത്ത് തൈ നഴ്‌സറി ഈ വര്‍ഷം മുതല്‍ ഹൈടെക്ക് നിലവാരത്തിലേക്ക് ഉയര്‍ത്തും. വന്‍ സാമ്ബത്തിക ബാധ്യതയില്ലാത്ത ജലസേചന പദ്ധതികളും ഫാമില്‍ നടപ്പാക്കും. അസീസ് കേളകം

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha