പയ്യന്നൂര്‍: കൊവിഡിന്റെ മറവില്‍ മാസ്‌ക് നിര്‍മ്മിച്ചുനല്‍കാമെന്ന് വിശ്വസിപ്പിച്ച് 4.25 ലക്ഷം രൂപ വാങ്ങി പണം തട്ടിയെടുത്തെന്ന പരാതിയില്‍ പയ്യന്നൂര്‍ സ്വദേശിക്കെതിരേ കേസ്. പയ്യന്നൂര്‍ കവ്വായിയിലെ എ.ടി ഹൗസില്‍ മുഹമ്മദ് നൗഷാദിനെതിരെയാണ് കോടതി നിര്‍ദേശപ്രകാരം പയ്യന്നൂര്‍ പോലിസ് കേസെടുത്തത്. ചെറുതാഴം പിലാത്തറ സ്വദേശി നടുവളപ്പില്‍ സജീവന്റെ പരാതിയിലാണ് കേസ്. മാസ്‌ക് നിര്‍മ്മിച്ചു തരാമെന്ന് വിശ്വസിപ്പിച്ച്ബേങ്ക് അക്കൗണ്ട് വഴി മാര്‍ച്ച് 16 നും തുടര്‍ന്ന് 18 നുമായി 4, 25,000 രൂപ നല്‍കിയെന്നും പിന്നീട് മാസ്‌ക് ലഭ്യമാക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതെ കബളിപ്പിച്ചുവെന്ന് കാണിച്ച് പയ്യന്നൂര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് പോലിസ് കേസെടുത്തത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു