ഷിഗെല്ല ;ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം; ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 
തിരുവനന്തപുരം : ഷിഗെല്ല രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി കെ കെ ഷൈലജ അറിയിച്ചു . കൈകള്‍ സോപ്പിട്ട് കഴുകണം, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം, കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു .

ഷിഗെല്ല രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് എടുത്തിരിക്കുന്നത്. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത് . അതേസമയം കോഴിക്കോട് ജില്ലയില്‍ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം അന്‍പത് കവിയുകയും ചെയ്തു .


കോ​ഴി​ക്കോ​ട്ട് ഷി​ഗെ​ല്ല രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യ​തു വെ​ള്ള​ത്തി​ലൂ​ടെ​യെ​ന്നു പ്രാ​ഥ​മി​ക പ​ഠ​ന റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ വി​ഭാ​ഗ​മാ​ണു പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ ത്. എ​ന്നാ​ല്‍ ബാ​ക്ടീ​രി​യ എ​ങ്ങ​നെ എ​ത്തി​യെ​ന്ന​ത് ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ഷി​ഗെ​ല്ല എ​ന്ന​ത് ബാ​ക്ടീ​രി​യ​യാ​ണ്. ഈ ​ബാ​ക്ടീ​രി​യ വ​രു​ത്തു​ന്ന രോ​ഗ​മാ​ണ് ഷി​ഗെ​ല്ല. വ​യ​റി​ള​ക്കം, പ​നി, വ​യ​റു​വേ​ദ​ന എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. എ​ല്ലാ ഷി​ഗെ​ല്ല രോ​ഗി​ക​ള്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണ​ണ​മെ​ന്നി​ല്ല.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha