
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടിരുന്ന സിസിടിവി ദൃശ്യങ്ങള്‍ സെക്രട്ടറിയേറ്റിൽ നിന്നും എൻഐഎ പകർത്തി തുടങ്ങിയിരിക്കുന്നു. സെക്രട്ടറിയേറ്റിലെ 14 ക്യാമറകളിലെ ദൃശ്യങ്ങളാണ് സി-ഡാക്കിൻ്റെ സഹായത്തോടെ എൻഐഎ പകർത്തിയിരിക്കുന്നത്. നയതന്ത്ര ബാഗുവഴിയുള്ള സ്വർണം പിടികൂടുന്നതിന് ഒരു വർഷം മുമ്പുള്ള ദൃശ്യങ്ങളാണ് എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.
ദൃശ്യങ്ങള്‍ പകർത്തി നൽകുന്നതിലെ സാങ്കേതിക പ്രശ്നങ്ങള്‍ അറിയിച്ചതിനെ തുടർന്ന് എൻഐഎ സംഘം സെക്രട്ടറിയേറ്റിലെ സിസിടിവി ക്യാമറകൾ നേരത്തെ പരിശോധിച്ചിരുന്നതാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു