സി.പി.എം. നടപ്പാക്കുന്നത് നെറികേടിന്റെ രാഷ്ട്രീയം -പി.കെ.കൃഷ്ണദാസ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 28 December 2020

സി.പി.എം. നടപ്പാക്കുന്നത് നെറികേടിന്റെ രാഷ്ട്രീയം -പി.കെ.കൃഷ്ണദാസ്


മമ്പറത്ത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ബി.ജെ.പി. സ്ഥാനാർഥികളുടെ അനുമോദനച്ചടങ്ങ് പി.കെ.കൃഷ്ണദാസ് ഉദ്ഘാടനംചെയ്യുന്നു
മമ്പറം: മതതീവ്രവാദ സംഘടനകളുമായി ഒളിഞ്ഞുംതെളിഞ്ഞും സന്ധിചെയ്യുകയും കള്ളക്കടത്തുകാരുടെയും കൊള്ളസംഘങ്ങളുടെയും താത്‌പര്യസംരക്ഷകരായി മാറുന്ന നെറികേടിന്റെ രാഷ്ട്രീയമാണ് കേരളത്തിൽ സി.പി.എം നടപ്പാക്കുന്നതെന്ന് ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി. ധർമടം മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥികളുടെ അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പച്ച നുണകൾ പ്രചരിപ്പിച്ച് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് സി.പി.എം. മുഴപ്പിലങ്ങാട് ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ മതതീവ്രവാദ ശക്തികൾ ജയിക്കാനുള്ള സാഹചര്യമൊരുക്കിയത് തുറന്നുപറയാൻ സി.പി.എമ്മിന് ബാധ്യതയുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.

ത്രിതല പഞ്ചായത്തിലേക്ക് ധർമടം മണ്ഡലത്തിൽനിന്ന് മത്സരിച്ച എൻ.ഡി.എ സ്ഥാനാർഥികൾ പരിപാടിയിൽ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ്‌ കെ.പി.ഹരീഷ്ബാബു അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ എൻ.ഹരിദാസ്, ആർ.കെ.പ്രേമൻ,

മോഹനൻ മാനന്തേരി, പി.ആർ.രാജൻ, വി.മണിവർണൻ, ആർ.കെ.ഗിരിധരൻ, എ.ജിനചന്ദ്രൻ, എ.അനിൽകുമാർ, പി.സുധീർബാബു എന്നിവർ സംസാരിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog