ലോറിയും ബൈക്കും കൂട്ടിയിടിച്ച് കെ എസ് ആർ ടി.സി കണ്ടക്ടർ മരിച്ചു .

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo തളിപ്പറമ്പ് : ലോറിയും ബൈക്കും കൂട്ടിയിടിച്ച് കെ എസ് ആർ ടി.സി കണ്ടക്ടർ മരിച്ചു . കുറുമാത്തൂർ ഹൈസ്കൂളിന് സമീപം താമസിക്കുന്ന സി . ബിബിൻ ( 28 ) ആണ് മരിച്ചത് .  മിന ഇന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങി ബൈക്കിൽ പന്നിയൂർ പള്ളിവയലിലെ ഭാര്യവീട്ടിലേക്ക് പോകവെ ഉച്ചകഴിഞ്ഞ് രണ്ടരക്ക് മറ്റൂരിൽ വെച്ചായിരുന്നു അപകടം . ചെങ്കല്ല് കയറ്റിപ്പോവുകയായിരുന്ന ലോറി ബിബിൻ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു . ഉടൻ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും വൈകുന്നേരം ആറരയോടെ മരിച്ചു . കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോയിലെ കണ്ടക്ടറായ ബിബിൻ പന്നിയൂർ - പൂമംഗലം - കണ്ണൂർ ബസിലെ കണ്ടക്ടറാണ് . പരേതനായ ബാബുവിന്റെയും രമാവതിയുടെയും മകനാണ് .പരേതനായ ബാബുവിന്റെയും രമാവതിയുടെയും മകനാണ് . ഭാര്യ : ജിജിന . നാല് മാസം പ്രായമുള്ള ആൺകുട്ടിയുണ്ട് . സഹോദരി : രബിന . മൃതദേഹം നാളെ രാവിലെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തശേഷം ഉച്ചക്ക് കുറുമാത്തൂരിൽ സംസ്കരിക്കും .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha