വാക്സിന്‍ വന്നാലും ജാഗ്രത കൈവിടരുതെന്ന് ലോകാരോഗ്യ സംഘടന

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoമനില : കോവിഡ് -19 വാക്‌സിന്‍ വിപണിയില്‍ എത്തിയാലും ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ തന്നെ ഇരിക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇതിനകം 1.6 ദശലക്ഷത്തിലധികം പേരുടെ ജീവനെടുത്ത വാക്‌സിന്‍ ഒരു വര്‍ഷത്തോളം ആയി ഇവിടെയുള്ള പകര്‍ച്ചവ്യാധിയെ അവസാനിപ്പിക്കാന്‍ കഴിയുന്ന ‘സില്‍വര്‍ ബുള്ളറ്റ്’ അല്ലെന്നും സംഘടന പറഞ്ഞു.

”നിങ്ങള്‍ ആരായാലും നിങ്ങള്‍ എവിടെയായിരുന്നാലും വൈറസ് ഇവിടെ ഉള്ളടത്തോളം കാലം നാമെല്ലാവരും അപകടത്തിലാണ്. നമ്മള്‍ കരുതിയിരിക്കണം” -വെസ്റ്റേണ്‍ പസഫിക് ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ഡയറക്ടര്‍ തകേഷി കസായ് ഒരു വെര്‍ച്വലില്‍ മീഡിയ ബ്രീഫിംഗില്‍ പറഞ്ഞു.

പകര്‍ച്ചവ്യാധി മൂലമുണ്ടായ ഉത്കണ്ഠയും അനിശ്ചിതത്വവും നിലനില്‍ക്കെ നിങ്ങള്‍ക്കും നിങ്ങളുടെ ചുറ്റുമുള്ള എല്ലാവര്‍ക്കും അണുബാധ ഒഴിവാക്കാന്‍ നിങ്ങള്‍ ആവുന്നതെല്ലാം ചെയ്യുക എന്ന് 40 വയസ്സിന് താഴെയുള്ള ചെറുപ്പക്കാരോടും സാമൂഹികമായും സജീവമായ ആളുകളോടും കസായ് അഭ്യര്‍ത്ഥിച്ചു. ”നിങ്ങള്‍ക്ക് വൈറസ് പിടിപെട്ടാല്‍ നിങ്ങള്‍ അറിയാതെ തന്നെ ഇത് നിങ്ങളുടെ മാതാപിതാക്കള്‍ക്കോ മുത്തശ്ശിമാര്‍ക്കോ അയല്‍ക്കാരനോ സുഹൃത്തിനോ പിടിപെട്ടേക്കാം” – കസായ് പറഞ്ഞു.

” സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ വികസിപ്പിക്കുന്നുണ്ട്. പക്ഷേ അവ മതിയായ അളവില്‍ ഉല്‍പാദിപ്പിക്കുകയും ആവശ്യമുള്ള എല്ലാവരിലേക്കും എത്തിച്ചേരുകയും ചെയ്യുക എന്നത് എളുപ്പമല്ല. വാക്സിന്‍ തുടക്കത്തില്‍ പരിമിതമായ അളവില്‍ മാത്രമേ ലഭ്യമാകൂ. ഹൈ റിസ്‌ക് ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് ആദ്യ മുന്‍ഗണന നല്‍കുക” – അദ്ദേഹം പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha