കണ്ണൂർ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് നാല് ലക്ഷത്തിലധികം രൂപയുടെ കറന്‍സി പിടികൂടി. ഇന്നലെ രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകാനെത്തിയ കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് സാലിയയില്‍ നിന്നാണ് 4600 യൂറോയുടെ കറന്‍സി കസ്റ്റംസ് പിടികൂടിയത്. സി.എ.എസ്.എഫ്.ഇ ബാഗേജ് പരിശോധനയിലാണ് കറന്‍സി കണ്ടെത്തിയത്. യുവാവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കസ്റ്റംസ് ഡെപ്യൂട്ടി കമിഷണര്‍ എസ്. കിഷോര്‍, സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, എ.സി പ്രശാന്ത്, ജ്യോതിലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു