
വെങ്ങാനൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിച്ച ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് പരാജയപ്പെട്ടു. എല്‍.ഡി.എഫിന്‍റെ ഭഗത് റൂഫസ് ആണ് ഇവിടെ വിജയിച്ചത്. 18495 വോട്ടുകളാണ് ഇവിടെ എല്‍.ഡി.എഫ് നേടിയത്.
ബി.ജെ.പി സ്ഥാനാര്‍ഥി എസ് സുരേഷിന് 16864 വോട്ട് മാത്രമാണ് നേടാനായത്. ബി.ജെ.പി സിറ്റിങ് സീറ്റായിരുന്നു ഇത്. വെങ്ങാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വെങ്ങാനൂര്‍ സതീഷായിരുന്നു ഇവിടെ നേരത്തെ വിജയിച്ചിരുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു