ആയിരം പഞ്ചായത്തുകൾ വേണമെന്ന് സുരേഷ് ഗോപി, മുഴുവൻ എടുത്തോളാൻ മറുപടി!

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പ്രചരണവും അവസാനിച്ചിരിക്കുകയാണ്. ബിജെപിക്കായി വോട്ട് ചോദിച്ച് തുടക്കം മുതൽ മുൻനിരയിൽ ഉള്ളയാളാണ് എം പിയും ജനപ്രിയ താരവുമായ സുരേഷ് ഗോപി. ബിജെപിക്ക് ഭരിക്കാൻ ആയിരം പഞ്ചായത്തുകൾ തരണമെന്ന സുരേഷ് ഗോപി കോഴിക്കോട് നടത്തിയ പ്രചരണ പരിപാടിയിൽ ആവശ്യപ്പെട്ടിരുന്നു.

സുരേഷ് ഗോപി ഒരു പഞ്ചിനു പറഞ്ഞതാകമെന്ന് സോഷ്യൽ മീഡിയ. കാരണം. കേരളത്തില്‍ ആകെ 941 പഞ്ചായത്തുകളേ ഉള്ളു. അതില്‍ കൂടുതല്‍ തരാനാവില്ല സുരേഷേട്ടാ എന്ന് ട്രോളർമാർ അടക്കം അദ്ദേഹത്തോട് പറയുന്നുണ്ട്. ‘കഴിഞ്ഞ പ്രാവശ്യം തൃശൂര്‍ ചോദിച്ചു, ഇപ്പോൾ ഇതാ 1000 പഞ്ചായത്തും കൂടി ചോദിച്ചു. മെത്തത്തില്‍ എടുത്തോ സുരേഷേട്ടാ എന്നാണ്’ സോഷ്യൽ മീഡിയയിലെ ഒരു കമന്റ്.

കേരളത്തിൽ ഗതികെട്ട രാഷ്ട്രീയ അവസ്ഥയാണ് നിലവിലുള്ളതെന്ന് താരം അഭിപ്രായപ്പെട്ടു. ഈ അഭിപ്രായത്തോട് നൂറ് ശതമാനം യോജിക്കുന്നുവെന്നായിരുന്നു ട്രോളർമാരുടെ മറുപടി. കേരളത്തിൽ ഇങ്ങനെയൊരു ഗതികെട്ട അവസ്ഥയില്‍ വോട്ടുചോദിക്കേണ്ടി വരുമെന്ന് കരുതിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഉറച്ച കമ്മ്യൂണിസ്റ്റുകാര്‍ക്കു പോലും ഇക്കുറി വോട്ട് മാറ്റിക്കുത്തേണ്ടി വരും. അവര്‍ നാടിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അത് ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha