കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 23 അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗവും പന്ന്യന്നൂര്‍ ഡിവിഷനിലെ പ്രതിനിധിയുമായ ഇ വിജയന്‍ മാസ്റ്റര്‍ക്ക് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഇ വിജയന്‍ മാസ്റ്റര്‍് മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ജില്ലാ പഞ്ചായത്തിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പുതിയൊരു വികസന സംസ്‌കാരം നടപ്പിലാക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയട്ടെ എന്ന് ജില്ലാ കലക്ടര്‍ ആശംസിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ഫോട്ടോയ്ക്ക് ശേഷം ജില്ലാ പഞ്ചായത്ത് പ്രതിനിധികളുടെ ആദ്യ യോഗം ഇ വിജയന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, വിവിധ പാര്‍ട്ടി പ്രതിനിധികളായ എം വി ജയരാജന്‍, കെ പി സഹദേവന്‍, എം സുരേനന്ദ്രന്‍, എ പ്രദീപന്‍, സതീശന്‍ പാച്ചേനി, അബ്ദുല്‍ കരീം ചേലേരി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, മുന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ ചടങ്ങ് നിയന്ത്രിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു