ഇരിട്ടി നഗരസഭാ ചെയർ പേഴ്സണായി കെ ശ്രീലതയെയും വൈസ് ചെയർമാനായി പി പി ഉസ്മാനെയും തെരഞ്ഞെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി നഗരസഭാ ചെയർ പേഴ്സണായി കെ ശ്രീലതയെയും വൈസ് ചെയർമാനായി പി പി ഉസ്മാനെയും തെരഞ്ഞെടുത്തു. പത്തിനെതിരെ 14 വോട്ടുകൾ നേടിയാണ് എൽഡിഎഫിലെ കെ ശ്രീലത ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടത്.രണ്ട് വോട്ടുകൾ അസാധുവായി.

33 അംഗ കൗൺസിലർമാരിൽ 3 എസ്ഡിപിഐ കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. എൽഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർഥിയായി കെ ശ്രീലതയെ എ കെ രവീന്ദ്രൻ നിർദേശിച്ചു. കെ മുരളീധരൻ പിന്താങ്ങി. യുഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർഥിയായി പി കെ ബൾക്കീസിനെ എൻ കെ ഇന്ദുമതി നിർദേശിച്ചു. വി പി അബ്ദുൾ റഷീദ് പിന്താങ്ങി. സി കെ അനിതയെ ബിജെപി ചെയർപേഴ്സൺ സ്ഥാനാർഥിയായി പതിനാലാം വാർഡ് കൗൺസിലർ എ കെ ഷൈജു നിർദ്ദേശിച്ചു. പി പി ജയലക്ഷ്മി പിന്താങ്ങി. എൽഡിഎഫിന് 14 ഉം യുഡിഎഫിന് 10 ഉം ബി ജെപിക്ക് 4 ഉം വോട്ട് ലഭിച്ചു. ബിജെപിയിലെ പി പി ജയലക്ഷ്മി, യുഡിഎഫിലെ ലെ പി കെ ബൾക്കിസ് എന്നിവരുടെ വോട്ടുകൾ അസാധുവായി. വരണാധികാരി എ സ്വരൂപ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha