
ഡല്‍ഹി: ഇനി മുതൽ റിസര്‍വേഷന്‍ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഇനി മുതൽ ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കുന്ന പുതിയ പദ്ധതിയുമായി റയിൽവേ. നാഷണല്‍ റെയില്‍ പ്ലാന്‍ 2030 എന്ന പേരില്‍ മെഗാ പ്ലാനിന് രൂപം നല്‍കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. ജനങ്ങളുടെയും വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞ ശേഷം പദ്ധതി നടപ്പാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്
റിസര്‍വേഷന്‍ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ടിക്കറ്റ് ഉറപ്പാക്കുക എന്നതാണ് പരിഷ്‌കരണത്തിലെ ഏറ്റവും സുപ്രധാനമായ കാര്യം. അതായത് വെയ്റ്റിങ് ലിസ്റ്റ് എന്നത് ഒഴിവാകും എന്ന് സാരം. ഇതിന് പുറമേ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തി വരുമാനം ഉയര്‍ത്താനാണ് പദ്ധതിയിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു