പാലക്കാട് നഗരസഭ കെട്ടിടത്തിന് മുകളില്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് സ്ഥാപിച്ചവരെ ഇന്ന് കണ്ടെത്തിയേക്കും. വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പരിശോധിച്ച് ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൗണ്‍സിലര്‍മാര്‍, ബിജെപി നേതാക്കള്‍ ഉള്‍പെടെ 11 പേര്‍ക്കെതിരെ കേസ് എടുത്തേക്കുമെന്നാണ് വിവരം.
സംഭവത്തില്‍ മൂന്ന് ബിജെപി കൗണ്‍സിലര്‍മാരും സംസ്ഥാന നേതാവും അടക്കം പ്രതിയാകാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം. ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന വകുപ്പ് ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം, നഗരസഭാ കെട്ടിടത്തിന് മുകളില്‍ ഡിവൈഎഫ്‌ഐ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. പ്രകടനം നടത്തിയതിനും ഗതാഗതം തടസപെടുത്തിയതിനും കേസ് എടുത്തിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാത്രമാണ് വോട്ടെണ്ണല്‍ ദിവസം നഗരസഭാ വളപ്പില്‍ പ്രവേശിച്ചതെന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ ആര്‍എസ്‌സ് നേതാക്കളും ബിജെപി നേതാക്കളും നഗരസഭാ വളപ്പില്‍ ആഘോഷങ്ങള്‍ക്കായി എത്തിയിരുന്നു എന്നാണ് ഇന്റലിജന്റസ് റിപ്പോര്‍ട്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു