നേതാക്കൾക്ക് കഴിവില്ലാത്തതുകൊണ്ടാണ് കോൺഗ്രസുകാർ ബിജെപിയിൽ പോകുന്നെന്ന് കെ.സുധാകരൻ ; കോൺഗ്രസിന് മേജർ സർജറി വേണമെന്ന് കെ.മുരളീധരൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 

 

 

സംസ്ഥാനത്തെ നേതാക്കൾക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോൺഗ്രസുകാർ ബിജെപിക്ക് യിലേക്ക് പോകുന്നതെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരൻ. തിരുവനന്ത പുരത്തെ ബിജെപിയുടെ വളർച്ച കോൺഗ്രസിൻറെ വലിയ വീഴ്ചയാണ്. ആജ്ഞാ ശക്തിയുള്ള നേതൃത്വത്തിൻ്റെ അഭാവം കെപിസിസിക്കുണ്ട്. ശുപാർശക്കും, വ്യക്തി താൽപര്യങ്ങൾക്കും അതീതമായ നേതൃനിര പാർട്ടിക്ക് വേണമെന്നും കെ സുധാകരൻ പറഞ്ഞു. കേരള കോൺഗ്രസ് ജോസ് കെ മാണി ഗ്രൂപ്പ് മുന്നണി വിട്ടത് ദുരന്തമായി. മാണി കോൺഗ്രസിനെ പുറത്താക്കിയത് വലിയ ദുരന്തമാണ് ഉണ്ടാക്കിയത്. ജോസ് കെ മാണി കൊപ്പം ആണ്
വലിയൊരു ഭാഗം അണികളാണെന്നത് തെളിഞ്ഞു. അവരെ പുറത്താക്കരുത് എന്നായിരുന്നു അന്നും ഇന്നും തൻ്റെ നിലപാട്. കല്ലാമലയിൽ അപമാനിക്കപ്പെട്ടെന്ന തോന്നൽ ആർഎംപിക്ക് ഉണ്ടായി. വെൽഫെയർ പാർട്ടി യുമായുള്ള ബന്ധം ഗുണം ചെയ്തു. പേര് അവരോട് നന്ദിയുണ്ട്.

കെപിസിസി തലത്തിലും ജില്ലാ തലത്തിലും അടിമുടി മാറ്റം വേണമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

തലസ്ഥാനത്തെ സ്ഥാനാർഥി നിർണയത്തിൽ തന്നോട് ആലോചിച്ചില്ല എന്നതടക്കം ഗുരുതര ആരോപണവുമായി കെ മുരളീധരൻ എംപി. ഏതായാലും ജയിക്കും ഒതുക്കേണ്ടവരെ ഒതുക്കാമെന്ന നിലപാടിനേറ്റ തിരിച്ചടിയാണിത്. പാർട്ടിക്ക് മേജർ സർജറി വേണം എന്നാൽ ഇപ്പോഴത്. ചെയ്യാനാകില്ല. ചിലപ്പോൾ രോഗി മരിച്ചു പോയേക്കാം എന്ന സ്ഥിതിയാണ് കെ മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയാകാൻ തയ്യാറെടുത്ത് ഇരിക്കുന്നവർ ആത്മാർത്ഥമായി പ്രവർത്തിക്കണം. ബിജെപി വരുന്നത് കേരളത്തിന് ആകെ ദോഷമാണ്. അത് എല്ലാവരും ഓർക്കണം. അടിത്തറ ഇളകിയില്ല എന്ന് മുല്ലപ്പള്ളിയുടെ പ്രസ്താവനയെയും അദ്ദേഹം പരിഹസിച്ചു. പൂർണ ആരോഗ്യവാനാണ് എന്നാൽ വെൻറിലേറ്ററിലാണ് എന്ന് പറയുമ്പോലെയാണ് ഇതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha