കണ്ണൂര്‍ : കണ്ണൂര്‍ കേളകത്ത് സി.ഐക്കും പൊലീസിനുമെതിരെ അശ്ലീല കമന്റിട്ട യുവതിക്കെതിരെ കേസെടുത്തു. ഫേസ്ബുക്കില്‍ കേളകം സി.ഐക്കും പൊലീസിനുമെതിരെ അശ്ലീല കമന്റിട്ട യുവതിക്കെതിരെ കേസെടുത്തത്.
കഴിഞ്ഞദിവസം ബിന്ദു ജ്വല്ലറി കവര്ച്ചശ്രമ കേസിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേസിലെ വിശദാംശങ്ങളും സി.ഐയും എസ്.ഐയും വിവരിച്ചത് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിന് കമന്റായാണ് യുവതി തെറിയഭിഷേകം നടത്തിയത്.
ഇവര്‍ താമസിച്ചിരുന്ന വീടിെന്റ ഉടമയുമായുള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേളകം പൊലീസിനെ മുന്‍പ് സമീപിച്ചിരുന്നു. എന്നാല്‍, ഇത് സിവില്‍ കേസില്‍ ഉള്‍പ്പെടുന്ന കാര്യമായതിനാല്‍ കോടതിയെ സമീപിക്കണമെന്നുപറഞ്ഞ് പൊലീസ് മടക്കിയിരുന്നുവത്രെ.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു