പോക്സോ കേസിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ണൂർ ജില്ലാ മുൻ ചെയർമാൻ ഇ.ഡി ജോസഫിന് മുൻകൂർ ജാമ്യം. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങണമെന്ന് കോടതി നിർദേശിച്ചു. ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യം അനുവദിക്കണം. അന്വേഷണവുമായി ഇ.ഡി ജോസഫ് സഹകരിക്കണം. ജില്ല വിട്ടു പോകരുതെന്നും പരാതിക്കാരായ പെൺകുട്ടികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചു.
പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളോട് കൗൺസിലിംഗിനിടെ മോശമായി പെരുമാറി എന്ന പരാതിയെ തുടർന്നാണ് ഇ.ഡി ജോസഫിനെതിരെ പോക്സോ കേസെടുത്തത്. തലശേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കേസെടുത്തതിന് പിന്നാലെ ഇ.ഡി ജോസഫിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു