യുവതിയ്ക്ക് ജോലി ലഭിക്കാത്തത് ബാധമൂലം, ബാധ ഒഴിപ്പിക്കാനെത്തിയ പൂജാരി യുവതിയെ പീഡിപ്പിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 31 December 2020

യുവതിയ്ക്ക് ജോലി ലഭിക്കാത്തത് ബാധമൂലം, ബാധ ഒഴിപ്പിക്കാനെത്തിയ പൂജാരി യുവതിയെ പീഡിപ്പിച്ചു
തിരുവനന്തപുരം: യുവതിയ്ക്ക് ജോലി ലഭിക്കാത്തത് ബാധമൂലംമാണെന്ന് തെറ്റദ്ധരിപ്പിച്ച് വീട്ടില്‍ പൂജയ്‌ക്കെത്തിയ പൂജാരി യുവതിയെ പീഡിപ്പിച്ചു. സംഭവത്തില്‍ പൂജാരിയും സഹായിയും അറസ്റ്റിലായി. തിരുവനന്തപുരത്താണ് സംഭവം. അലത്തറ സ്വദേശികളായ ഷാജിലാല്‍, സഹായി സുരേന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. യുവതിക്ക് ജോലി ലഭിക്കാത്തത് ബാധ മൂലമാണെന്നും ഇതിന്റെ പരിഹാരത്തിനായി പൂജ വേണമെന്നും വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇവര്‍.


പൂജാരിയെ സഹായിക്കാനെന്ന പേരിലെത്തിയ സുരേന്ദ്രന്‍ യുവതിയുടെ വീട്ടിലെ ഡ്രൈവര്‍ കൂടിയാണ്. പൂജയുടെ ഭാഗമായി സുരേന്ദ്രന് പ്രസാദം നല്‍കാന്‍ യുവതിയോട് ആവശ്യപ്പെട്ടു. ഈ സമയത്ത് സുരേന്ദ്രന്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു പൂജാരി ആസൂത്രിതമായി യുവതിയെ സുരേന്ദ്രന്റെ അടുത്തെത്തിച്ചെന്നാണ് പോലീസ് പറയുന്നത്. യുവതി തന്റെ ബന്ധുവിനോട് പറഞ്ഞതോടെയാണ് പീഡനവിവരം പുറത്ത് വരുന്നത്.

യുവതിയുടെ പിതാവിന്റെ പരാതി പ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog