പയ്യാവൂർ:ചെമ്പേരി കെഎസ്എഫ്ഇയിൽ ജോലി ചെയ്യുന്ന റിട്ട മിലിട്ടറി ഉദ്യോഗസ്ഥനായ കുടിയാന്മല സ്വദേശി ചന്ദ്രൻകുന്നേൽ സെബാസ്റ്റ്യന്റെ മകൻ കുടിയാന്മല ഹോളി ക്രോസ്സ് പബ്ലിക് സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയായ ജെയിൻ ജിമ്മിയാണ് വീണുകിട്ടിയ പണവും പേഴ്സും തിരിച്ചു നൽകി മാതൃകയായത്.പാലക്കാട് ഒറ്റപ്പാലം ട്രാഫിക്ക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ നിന്നും ഇലക്ഷൻ ഡ്യൂട്ടിക്കായി കുടിയാന്മല പോലീസ് സ്റ്റേഷനിൽ വന്ന സിപിഒ കെ.വിപിൻ ദാസിന്റെയായിരുന്നു പേഴ്സ്.കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.ഐ സി വി തമ്പാൻ ബ്ലാത്തൂരിന്റെ സാന്നിധ്യത്തിൽ പേഴ്സും പണവും സിപിഒ വിപിൻദാസിന് ജെയിൻ ജിമ്മികൈമാറി.ചെറുപ്പത്തിൽ തന്നെ സത്യസന്ധത കാണിച്ച ജയിനിനെ കുടിയാന്മല സ്റ്റേഷനിലെ എസ് ഐ രാമകൃഷ്ണൻ അഭിനന്ദിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു