പി മുകുന്ദന്‍ ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍; പയ്യന്നൂരില്‍ കെ വി ലളിത

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo







ആന്തൂര്‍ നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ പി മുകുന്ദന്‍(സിപിഐ എം) ഐകകണ്ഠേന തെരഞ്ഞെടുത്തു. സിപിഐ എം ജില്ലാകമ്മിറ്റിയംഗമാണ് പി മുകുന്ദന്‍. നഗരസഭയിലെ ആകെയുള്ള 28 സീറ്റുകളും എല്‍ഡിഎഫാണ് നേടിയത്.

പയ്യന്നൂര്‍ നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ കെ വി ലളിത(സിപിഐഎം) തെരഞ്ഞെടുക്കപ്പെട്ടു.യുഡിഎഫിലെ അത്തായി പത്മിനിയെ(കോണ്‍ഗ്രസ്) 28 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കെ വി ലളിതക്ക് 35 വോട്ടും പത്മിനിക്ക് ഏഴ് വോട്ടും ലഭിച്ചു. . സിപിഐ എം ഏരിയഅമ്മിറ്റിയംഗവുംമഹിളാഅസോസിയേഷന്‍ജില്ലാകമ്മിറ്റിയംഗവുമായ കെ വി ലളിത രണ്ടാം തവണയാണ് ചെയര്‍മാനാവുന്നത്.
ആകെ 42 പേരാണ് വോട്ട്ചെയ്തത്. ലീഗ് വിമതല്‍ എം ബഷീന്‍ വോട്ടെടുപ്പില്‍ നിന്ന്വിട്ടുനിന്നു. എത്താന്‍ വൈകിയതിനാല്‍ ലീഗിലെ ഹസീന കാട്ടൂരിന്വോട്ട് ചെയ്യാനായില്ല.

കൂത്തുപറമ്പ് നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ വി സുജാത (സിപിഐഎം) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 28 സീറ്റുകളില്‍ 26 ലും എല്‍ഡിഎഫാണ് വിജയിച്ചത്. കൂത്തുപറമ്പ് യുപി സ്കൂള്‍ റിട്ട പ്രധാനാധ്യാപികയായ വി സുജാത സിപിഐഎം കൂത്തുപറമ്പ് ലോക്കല്‍ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷന്‍ ഏരിയകമ്മിറ്റിയംഗവുമാണ്.

തലശേരി നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ ജമുനറാണി(സിപിഐ എം )തെരഞ്ഞെടുക്കപ്പെട്ടു.ബിജെപിയിലെ ഇ ആശയെ 28 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ജമുനറാണിക്ക് 36 വോട്ടും ആശയ്ക്ക് 8 വോട്ടും ലഭിച്ചു. മുസ്ലീം ലിഗിലെ ടിവി റാഷിദ ആറ് വോട്ട് നേടി. 50 അംഗങ്ങളാണ് വോട്ട്ചെയ്തത്. അസുഖത്തെ തുടര്‍ന്ന് സിപിഐ എമിലെ തബസും ലീഗിലെ കെ പി അന്‍സാരിയും വോട്ട് ചെയ്തില്ല.

ഇരിട്ടി നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ കെ ശ്രീലത(സിപിഐ എം)തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ പി കെ ബല്‍ക്കീസിനെ(ലീഗ്) 11നെതിരെ 14 വോട്ടുകള്‍ നേടിയാണ് കെ ശ്രീലത പരാജയപ്പെടുത്തിയത്.ബിജെപിയിലെ സി കെ അനിത നാല് വോട്ട് നേടി.

ശ്രീകണ്ഠപുരം നഗരസഭ ചെയര്‍മാനായി യുഡിഎഫിലെ ഡോ. കെ വി ഫിലോമിന
തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ കെ വി ഗീതയെ (സിപിഐ എം) ആറ് വോട്ടിനാണ് പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 30 വോട്ടുകളില്‍ കെ വി ഫിലോമിനക്ക് 18 വോട്ടും കെ വി ഗീതക്ക് 12 വോട്ടും ലഭിച്ചു. കെ വി ഫിലോമിന കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ജില്ലാ പഞ്ചായത്തംഗവുമാണ്.

പാനൂര്‍ നഗരസഭ ചെയര്‍മാനായി യുഡിഎഫിലെ വി നാസര്‍(ലീഗ്)
തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ കെ കെ സുധീര്‍കുമാറിനെ ഒമ്ബത് വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. വി നാസറിന് 23 വോട്ടും കെ കെ സുധീര്‍കുമാറിന് 14 വോട്ടും ലഭിച്ചു. ബിജെപിയിലെ എം രത്നാകരന് മൂന്ന് വോട്ട് ലഭിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha