വളർത്തു മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 29 December 2020

വളർത്തു മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി.

 പയ്യാവൂർ പഞ്ചായത്തിലെ മുത്താറിക്കുളത്തെ തടത്തിൽ ജെയിംസിൻ്റെ പറമ്പിൽ കൃഷി ചെയ്തു വന്ന 3 മാസം പ്രായമുള്ള ആയിരം കുഞ്ഞുങ്ങളാണ് ചത്തു പൊന്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് വീട്ടുകാർ പോലീസിലും അധികൃതർക്കും പരാതി നൽകി.

Vo

പയ്യാവൂർ പഞ്ചായത്തിൽ നടപ്പിലാക്കിയ സുഭിഷ കേരളം പദ്ധതിയുടെ ഭാഗമായാണ് തടത്തിൽ ജെയിംസും കുടുംബവും മത്സൃ കൃഷിയിലേക്ക് ഇറങ്ങിയത്. ഫിഷറീസ് വകുപ്പിൻ്റെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയിൽ മത്സ്യക്കുഞ്ഞുങ്ങൾ ഉൾപ്പെടെ ലഭ്യമായിരുന്നു. തുടർന്ന് മൂന്നുമാസത്തിലധികം പരിപാലിച്ച് പോരുന്നതിനിടയിലാണ് മത്സ്യങ്ങൾ ചത്തു പൊങ്ങിയത്. ആസാം വാള ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് ചത്തത്. മത്സ്യങ്ങൾ ചത്ത കുളത്തിനു സമീപത്തായി മറ്റൊരു കുളത്തിൽ തിലോപ്പിയ മത്സ്യങ്ങളും കൃഷി ചെയ്യുന്നുണ്ടെങ്കിലും അവയ്ക്കൊന്നും കുഴപ്പങ്ങൾ ഒന്നും വന്നിട്ടില്ല. രണ്ടു കുളത്തിലും ഒരേ വെള്ളവും ഒരേ തീറ്റയുമാണ് ഉള്ളത്. എന്നാൽ ആസാംവാള മാത്രമാണ് ചത്തു പൊന്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പയ്യാവൂർ പോലീസിലും പഞ്ചായത്തിലും പരാതിപ്പെട്ടിരിരിക്കുകയാണ് ജെയിംസും കുടുംബവും.
Byt - ( കുടുംബാംഗങ്ങൾ)
വാർഡ് മെമ്പർ കെ.ആർ.മോഹനൻ, ആൻ്റോ ആൻറണി, ജിത്തു തോമസ് , ടി.പി.അഷറഫ്, അൻസിൽ വാഴപ്പള്ളിൽ ,സിബി കാവനാൽ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. മത്സ്യങ്ങൾ ചത്തതോടെ മുപ്പതിനായിരത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പഞ്ചായത്തിൽ നിന്നും ലഭിക്കാവുന്ന സഹായങ്ങൾ ചെയ്തു നൽകുമെന്ന് പഞ്ചായത്തംഗങ്ങൾ അറിയിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog