കൂത്തുപറമ്പ്: കുടിവെള്ള പൈപ്പ് പൊട്ടി വൻതോതിൽ വെള്ളം പാഴാവുന്നു. കണിയാർകുന്ന് റോഡിൽ കെ.യു.പി. സ്കൂളിന്റെ പ്രധാന ഗേറ്റിന് മുന്നിലെ പൈപ്പാണ് പൊട്ടിയത്. ലിറ്റർകണക്കിന് വെള്ളം റോഡിലൂടെ ഒഴുകി 300 മീറ്റർ അകലെയുള്ള ട്രഷറിക്ക് സമീപത്തെ കുഴിയിലാണ് വീഴുന്നത്. തിരക്കേറിയ റോഡിലൂടെ വെള്ളം ഒഴുകുന്നത് കാൽനടയാത്രക്കാർക്കും പ്രയാസമാകുന്നുണ്ട്.
ഒരാഴ്ചയിലേറെയായി തത്‌സ്ഥിതി തുടർന്നിട്ടും അധികൃതർ പൊട്ടിയ പൈപ്പ് നന്നാക്കാൻ തയ്യാറായിട്ടില്ല. ഒരുമാസം മുൻപ് സമീപത്തെ പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും നന്നാക്കിയിരുന്നില്ല. മാതൃഭൂമി വാർത്ത വന്നതിനെ തുടർന്നാണ് പ്രശ്നം പരിഹരിച്ചത്.
കൂത്തുപറമ്പ് നഗരസഭയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന കണിയാർകുന്നിന്റെ ഭാഗമാണ് ഈ പ്രദേശം.
ഭൂരിപക്ഷം പേരും കുടിക്കാനുൾപ്പെടെ പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. അടിക്കടി പൈപ്പ് പൊട്ടുന്നത് നാട്ടുകാരിൽ വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു