പുലര്‍ച്ചെ മൂന്നു മണിക്ക് പര്‍ദ്ദ ധരിച്ച്‌ സ്‌കൂട്ടറില്‍; പിടിയിലായ ആളെ കണ്ട് അമ്പരന്ന് പോലീസ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 31 December 2020

പുലര്‍ച്ചെ മൂന്നു മണിക്ക് പര്‍ദ്ദ ധരിച്ച്‌ സ്‌കൂട്ടറില്‍; പിടിയിലായ ആളെ കണ്ട് അമ്പരന്ന് പോലീസ്ഓമശ്ശേരി: പുലര്‍ച്ചെ മൂന്നുമണിക്ക് സ്ത്രീവേഷം കെട്ടി കോഴിക്കോട് ഓമശേരിയിലൂടെ സ്‌കൂട്ടറില്‍ യാത്ര ചെയ്തയാള്‍ പിടിയില്‍. ഓമശേരിയിലെ ഹോട്ടല്‍ ജീവനക്കാരനായ ബാലകൃഷ്ണനാണ് പിടിയിലായത്. പര്‍ദ്ദ ധരിച്ചായിരുന്നു യാത്ര. പിറകെ വന്ന കാര്‍ യാത്രക്കാരാണ് ഇയാളെ പിടികൂടിയത്.

അതിരാവിലെ ഒറ്റയ്ക്ക് മുന്നില്‍ പോവുന്ന സ്‌കൂട്ടര്‍ യാത്രക്കാരിയില്‍ അസ്വാഭാവികത തോന്നിയതിനാലാണ് ഇവര്‍ പിന്തുടര്‍ന്നത് എന്നാണ് പോലീസിനോട് പറഞ്ഞത്. സ്‌കൂട്ടറിനെ മറികടന്ന് നോക്കിയപ്പോള്‍ പെണ്‍വേഷം കെട്ടിയ ആണാണെന്ന് മനസിലായി. പര്‍ദയും ഷാളുമായിരുന്നു വേഷം. മാസ്‌കും ധരിച്ചിരുന്നു

ഇതേ തുടര്‍ന്ന് സംശയം തോന്നിയ ഇവര്‍ പിന്നാലെ യാത്ര ചെയ്തു. കാറില്‍ നിന്ന് സ്‌കൂട്ടറിന്റെ ഫോട്ടോയും എടുത്തു. തുടർന്നാണ് പോലീസിനെ അറിയിച്ചത്. അതേസമയം ഇയാളുടെ വേഷം മാറിയുള്ള യാത്രയുടെ ഉദ്ദേശം വ്യക്തമല്ല. കൊടുവള്ളി പൊലിസ് ചോദ്യം ചെയ്തു വരികയാണ്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog