കാർത്തികപുരത്ത് ജീപ്പ് അപകടത്തിൽ ഒരാൾ മരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 28 December 2020

കാർത്തികപുരത്ത് ജീപ്പ് അപകടത്തിൽ ഒരാൾ മരിച്ചു

ആലക്കോട്:കാർത്തികപുരത്ത് ജീപ്പ് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു.
ഉദയഗിരി തുമരക്കാട് സ്വദേശി കിളിർക്കുന്നേൽ വിജയ(58)നാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം 4 മണിയോടെ എരുമത്താ മട പരപ്പ റോഡിലായിരുന്നു അപകടം.
ആലക്കോട്ടെ മകളുടെ വീട്ടിൽ നിന്നും തുമരക്കാട്ടേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ടജീപ്പ് തലകീഴായി മറിയുകയായിരുന്നു.
ജീപ്പിനടിയിൽ അകപ്പെട്ട വിജയനെ നാട്ടുകാർ ചേർന്ന് പുറത്തെടുക്കുകയായിരുന്നു. ഉടനെ ആലക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവാം രക്ഷിക്കാനായില്ല.
ഭാര്യ:ഗിരിജ
മകൾ:മനീഷ ,മരുമകൻ:രാജേഷ്

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog