ചെറുപുഴ പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ഉണ്ടായ സംഘർഷം
ചെറുപുഴ: പെരിങ്ങോം-വയക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാടിയോട്ടുചാൽ പാടികൊച്ചിയിലെ ഓട്ടോറിക്ഷാത്തൊഴിലാളിയും ഐ.എൻ.ടി.യു.സി. പ്രവർത്തകനുമായ വി.പി. നോബിളിന്റെ ഓട്ടോറിക്ഷയും വീടും തീയിട്ടവരെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ചണിത്. കാക്കയംചാലിൽനിന്ന് തുടങ്ങിയ മാർച്ച് സ്റ്റേഷനുപുറത്ത് പോലീസ് തടഞ്ഞു. പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം സംഘർഷത്തിനിടയാക്കി.
ഡി.സി.സി. സെക്രട്ടറി എ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. രവി പൊന്നംവയൽ അധ്യക്ഷനായിരുന്നു.
പേരെ അറസ്റ്റ് ചെയ്തു
ചെറുപുഴ പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ പങ്കെടുത്ത 20 പേർക്കെതിരേയും കണ്ടാൽ അറിയാവുന്ന നൂറുപേർക്കെതിരേയും ചെറുപുഴ പോലീസ് കേസെടുത്തു. ഇതിൽ 16 പേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. നേതാക്കളായ മഹേഷ് കുന്നുമ്മൽ, എം. കരുണാകരൻ, എം. ഉമ്മർ, രവി പൊന്നംവയൽ, കെ.കെ. സുരേഷ്‌കുമാർ, സി. സുന്ദരൻ, ടി.ടി. അനിൽ, കെ.പി. രാഘവൻ, എ.ജി. ഷെരീഫ്, ഡെൽജോ എം. ഡേവിഡ്, സുനീഷ് പട്ടുവം, ടി.പി. ശ്രീനിഷ്, ചാൾസ് സണ്ണി, പി.വി. രാജേഷ്, കെ. ഷാജി, സാജു ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു